പുനലൂര്‍ നഗരസഭയില്‍ ഹരിത സംഗമം
1452487
Wednesday, September 11, 2024 5:51 AM IST
കൊല്ലം: സ്വച്ഛത ഹി സേവാ കാമ്പയിന്റെഭാഗമായി പുനലൂര്‍ മുനിസിപ്പാലിറ്റിയുടെയും ജില്ലാ ശുചിത്വമിഷന്റെയും ആഭിമുഖ്യത്തില്‍ പുനലൂര്‍ നഗരസഭയില്‍ ഹരിതസംഗമം നടത്തി. മാലിന്യമുക്തം നവകേരളം പദ്ധതിയുമായി ബന്ധപ്പെട്ട കാമ്പയിനുകളും പദ്ധതികളും കൃത്യമായ സമയക്രമത്തില്‍ നടന്നുവരുന്നു.
17 മുതല്‍ ഒക്ടോബര്‍ രണ്ടുവരെയാണ് സ്വച്ഛത ഹി സേവാ ക്യാമ്പയിന്. പുനലൂര്‍ മുനിസിപ്പാലിറ്റിയിലെ സംഗമത്തോടെ ജില്ലയിലെ സ്വച്ഛത ഹി സേവാ പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമായി. ബഹുജന പങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും, മെഗാ ശുചീകരണ പ്രവര്‍ത്തനങ്ങളും, ശുചീകരണ തൊഴിലാളികള്‍ക്കുള്ള അംഗീകാരങ്ങളും ആരോഗ്യ ക്ഷേമപ്രവര്‍ത്തനങ്ങളും ഇതിന്റെ ഭാഗമായി നടക്കും.
പുനലൂര്‍ രാജ രോഹിണി ഹാളില്‍ നടന്ന പരിപാടിയില്‍ പുനലൂര്‍ നഗരസഭ അധ്യക്ഷ പുഷ്പലത അധ്യക്ഷത വഹിച്ചു. ഉദ്ഘാടനം മുന്‍ നഗരസഭ ചെയര്മാന് കൂടിയായ എം .എ .രാജഗോപാല്‍ നിര്‍വഹിച്ചു. തദ്ദേശഭരണ സ്ഥാപനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.