ഇരവിപുരം സഹകരണ ബാങ്കിൽ സഹകരണ വിപണി ആരംഭിച്ചു
1452209
Tuesday, September 10, 2024 6:00 AM IST
കൊട്ടിയം: ഇരവിപുരം സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണം സഹകരണ വിപണി ആരംഭിച്ചു.
ഇരവിപുരം സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ് വാളത്തുംഗൽ രാജഗോപാൽ ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് ഡയറക്ടർ ജി.ആർ. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ബാങ്ക് ഭരണസമതി അംഗങ്ങളായ വി.പി. മോഹൻ കുമാർ, എസ്. കണൻ, കെ. രാധാകൃഷ്ണൻ, കെ. ബാബു, എ. കമറുദീൻ, അഭിനന്ദ് വാറുവിൽ, വി. ദീജ, എം. മേഴ്സി, ജീജാഭായി, ബാങ്ക് സെക്രട്ടറി ഐ. റാണിചന്ദ്ര, ബാങ്ക് ജീവനക്കാർ സഹകാരികൾ എന്നിവർ പങ്കെടുത്തു.
കൺസ്യൂമർ ഫെഡിന്റെ സഹകരണത്തോടെ 13 ഇനം സബ്സിഡി ഇനങ്ങൾ ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ വിപണിയിൽ ലഭിക്കും.