കുരാക്കാരൻ വലിയവീട്ടിൽ കുടുംബ സംഗമം നടത്തി
1452211
Tuesday, September 10, 2024 6:00 AM IST
പുനലൂർ: കുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും എൻഡോവ്മെന്റുകളുടെ സമർപ്പണവും ഓണാഘോഷവും ടോക്കച്ച് സ്കൂളിൽ നടന്നു. സമ്മേളനം ഫാ. റൊണാൾഡ്. എം. വർഗീസ് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് അധ്യക്ഷനായി. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളജ് കെമിസ്ട്രി വിഭാഗം മുൻ മേധാവി പ്രഫ. ടി. ബാബുക്കുട്ടി സ്നേഹ സഹോദര്യ സംഗമം ഉദ്ഘാടനം ചെയ്തു.
എൻഡോമെന്റുകളുടെ സമർപ്പണം പ്രഫ. ജോൺ കുരാക്കാറും പ്രതിഭകളെ ആദരിക്കൽ അഡ്വ. പി.എം.ബാബു കുരാക്കാരനും നിർവഹിച്ചു.
ജനറൽ സെക്രട്ടറി ജേക്കബ് മാത്യു കുരാക്കാരൻ, കൺവീനർ പി.ടി. പ്രകാശ് ബാബു, തോമസ് ജോർജ്, ഡോ. രാജൻ ജോർജ് പുത്തൻ വീട്, പി.ടി. പ്രകാശ് ബാബു, പി.എം.ജി. കുരാക്കാരൻ, അലക്സ് കുട്ടി ലൂക്കോസ്, ടി.എസ്. അലക്സ്, ജോർജ് മത്തായി മാങ്ങോട്ട്, ടി. കുഞ്ഞുമോൻ, കുരാക്കാരൻ അലക്സാണ്ടർ എന്നിവർ പ്രസംഗിച്ചു.