കുളത്തൂപ്പുഴയിലെ കള്ള്ഷാപ്പിന് അനുമതി; പ്രമേയം ജനങ്ങളെ കബളിപ്പിക്കാനെന്ന്
1452485
Wednesday, September 11, 2024 5:51 AM IST
കുളത്തൂപ്പുഴ: സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ നിയമസാധ്യതയില്ലാത്ത പ്രമേയം അംഗീകരിച്ചതായി കാട്ടി പൊതുജനങ്ങളെ കബളിപ്പിച്ച് ജനവാസ മേഖലകളിൽ കള്ള് ഷാപ്പ് പ്രവർത്തിക്കുവാനുള്ള അനുമതി ലഭ്യമാക്കാനുള്ള നീക്കമാണ് കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് സമിതിയിൽ നടക്കുന്നതെന്ന് ആരോപണമായി പ്രതിപക്ഷ പ്രതിനിധി രംഗത്ത്.
കഴിഞ്ഞദിവസം പഞ്ചായത്ത് സമിതിയിൽ അവതരിപ്പിച്ച പ്രമേയത്തിനെതിരെ ഏഴംകുളം വാർഡ് മെമ്പറും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ സി .സുലാഷ് കുമാർ ആണ് രംഗത്തെത്തിയത്.
കുളത്തൂപ്പുഴ ടൗണിനോട് ചേർന്ന് മാസങ്ങളായി പ്രവർത്തിക്കുന്ന കള്ള് ഷാപ്പിനെതിരെ നടപടി എടുക്കാനോ സംഭവത്തിൽ കോടതിയിൽ കേസ് ഫയൽ ചെയ്ത് കക്ഷി ചേരാനോ തയാറാകാതെ പഞ്ചായത്ത് സമിതിയിൽ പ്രമേയം അവതരിപ്പിച്ച് കുളത്തുപ്പുഴ പ്രദേശത്തെ സാധാരണ ജന ങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു .
ഇക്കാര്യത്തിൽ പഞ്ചായത്ത് സമിതി ചട്ടലംഘനമാണ് എന്നും വ്യക്തമാക്കി വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയതായി ഗ്രാമപഞ്ചായത്ത് മെമ്പർ സുഭിലാഷ് കുമാർ വ്യക്തമാക്കി .