സിഐടിയു അറിവുത്സവം സമാപിച്ചു
1452212
Tuesday, September 10, 2024 6:00 AM IST
കൊല്ലം: സിഐടിയു മുഖമാസികയായ സിഐടിയു സന്ദേശത്തിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സംസ്ഥാനതല അറിവുത്സവ ഭാഗമായുള്ള ജില്ലാതലമത്സരങ്ങൾ സമാപിച്ചു.
സിഐടിയു ജില്ലാ പ്രസിഡന്റ് ബി. തുളസീധരക്കുറുപ്പ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. എട്ട് ഇനങ്ങളിലായി നടന്ന മത്സരങ്ങളിൽ വിജയിച്ച തൊഴിലാളികൾ കോഴിക്കോട് നടക്കുന്ന സംസ്ഥാന തല അറിവുത്സവത്തിൽ കൊല്ലത്തെ പ്രതിനിധീകരിച്ച് മത്സരിക്കും.
മത്സരങ്ങൾക്ക് എ. അനിരുദ്ധൻ, ആർ. അരുൺ കൃഷ്ണൻ, ടി. വിശാരദൻ, കെ.സി. രജീഷ്, നന്ദു നാരായണൻ, ടി.പി. രാധാകൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി.