സിപിഎം-സിപിഐ സംഘര്‍ഷം: പ്രതിഷേധ പ്രകടനവും യോഗവും
1452481
Wednesday, September 11, 2024 5:51 AM IST
അഞ്ചൽ : ഏറത്ത് സിപിഐ ലോക്കല്‍കമ്മിറ്റി സെക്രട്ടറിമാര്‍ അടക്കമുള്ളവരെ ആക്രമിച്ച സിപിഎം നടപടിയില്‍ പ്രതിഷേധിച്ച് സിപിഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. കാർഷിക വിപണിക്ക് മുന്നിൽ നിന്നാരംഭിച്ച പ്രകടനം ഏറം ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ യോഗം മണ്ഡലം സെക്രട്ടറി ലിജു ജമാൽ ഉദ്ഘാടനം ചെയ്തു.
മണ്ഡലം കമ്മിറ്റിയംഗം സി.ഹരി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.അനിൽകുമാർ, ഏരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. അജിത്ത്, ലോക്കൽകമ്മിറ്റി സെക്രട്ടറിമാരായ എം. സജാദ്, ഹാരീസ് കാര്യത്ത്, ജ്യോതി വിശ്വനാഥ്,
മണ്ഡലം കമ്മിറ്റിയംഗങ്ങളായ എം.സന്തോഷ്, കെ. അനിമോൻ, പി.ആർ ബാലചന്ദ്രൻ, ലിനു ജമാൽ, സി.എസ് ജയപ്രസാദ്, ടി.എൻ ജയകൃഷ്ണൻ, വി.വൈ വർഗീസ്, ഗിരിജ മുരളി തുടങ്ങിയവര്‍ പ്രസംഗിച്ചു. സിപിഎം വിട്ട് സിപിഐയിൽ ചേർന്നവരെ മണ്ഡലം സെക്രട്ടറി ലിജു ജമാൽ സ്വീകരിച്ചു.
യോഗം അവസാനിച്ച ശേഷം പ്രകടനമായി കാർഷിക വിപണി ജംഗ്ഷനിലേക്ക് തിരിച്ചു പോയ സിപിഐ പ്രവർത്തകരെ ഏതാനും സിപിഎം പ്രവർത്തകർ കൂകി വിളിച്ചും മുദ്രാവാക്യം വിളിച്ചും പ്രകോപനമുണ്ടാക്കാൻ ശ്രമിച്ചു. പോലീസ് ഇടപെട്ടു രംഗം ശാന്തമാക്കുകയായിരുന്നു. തുടർന്ന് ഏറം ജംഗ്ഷനിൽ പ്രകടനം നടത്തി പ്രതിഷേധിച്ചു.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഏറം ജംഗ്ഷനില്‍ സിപിഎം-സിപിഐ സംഘര്‍ഷം ഉണ്ടായത്. സ്ഥലത്ത് ഇപ്പോഴും കനത്ത പോലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്.