തീകൊളുത്തിയ യുവാവ് മരിച്ചു
1452263
Tuesday, September 10, 2024 10:16 PM IST
പുനലൂർ: പട്ടാപകല്‍ ഓട്ടോറിക്ഷക്കുള്ളില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. പുനലൂര്‍ തൊളിക്കോട് ആര്‍എസ് നിവാസില്‍ സന്തോഷാണ് മരിച്ചത്.
തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച സന്തോഷ് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് അഞ്ചല്‍ -ആയൂര്‍ പാതയില്‍ ചന്തമുക്കിന് സമീപം സന്തോഷ് പെട്രോള്‍ ഒഴിച്ച് ശരീരത്ത് തീകൊളുത്തിയത്. തീ ആളിപ്പടരുന്നത് കണ്ട നാട്ടുകാരാണ് ഓടിയെത്തി തീ കെടുത്തിയത്. കാരണം ഇനിയും വ്യക്തമായിട്ടില്ല.
ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുവെന്നും അഞ്ചല്‍ പോലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മെഡിക്കല്‍കോളജ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ വിട്ടുനല്‍കും.