പ്രകൃതി വിരുദ്ധ പീഡനം: അധ്യാപകൻ അറസ്റ്റിൽ
1452483
Wednesday, September 11, 2024 5:51 AM IST
പരവൂർ: ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ട്യൂട്ടോറിയൽ കോളജ് അധ്യാപകൻ അറസ്റ്റിലായി.പരവൂർ കൂനയിൽ ഇസി കോട്ടേജിൽ സുജിത്ത്കുമാർ (39) ആണ് പിടിയിലായത്.
ഇയാൾ പരവൂരിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായുള്ള സമാന്തര വിദ്യാഭ്യാസ സ്ഥാപനം നടത്തിവരികയാണ്. രണ്ട് മാസം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സ്ഥാപനത്തിൽ പഠിക്കുന്ന ഏതാനും ആൺകുട്ടികളെ കായിക പരിശീലനത്തിനെന്ന വ്യാജേന ടപീഡനത്തിന് ഇരയാക്കുകയായിരുന്നു.
ശിശുക്ഷേമ സമിതിയുടെ നിർദ്ദേശാനുസരണം രക്ഷിതാക്കളുടെ പരാതിയിൽ പോലീസ് പ്രതിക്കെതിരേ കേസ് എടുക്കുകയായിരുന്നു. ഇതോടേ സുജിത്ത്കുമാർ ഒളിവിൽ പോയി. കേരളത്തിലെ വിവിധ സ്ഥലങ്ങളിലും ബാംഗ്ലൂരിലും ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി നാട്ടിലെത്തി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനു ശ്രമിച്ചെങ്കിലും ലഭിച്ചില്ല.
അതേ തുടർന്ന് ഇന്നലെ ഉച്ചയോടേ പരവൂർ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.