സമുദ്രതീരം ഓണോത്സവം: മതസൗഹാർദ സമ്മേളനം നടത്തി
1452208
Tuesday, September 10, 2024 6:00 AM IST
കല്ലുവാതുക്കൽ: സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിൽ നടത്തുന്ന ഓണോത്സവത്തിന്റെ നാലാം ദിനത്തിൽ മതസൗഹാർദ സമ്മേളനം സംഘടിപ്പിച്ചു. വരിഞ്ഞവിള സെന്റ് ജോർജ് ഓർത്തഡോക്സ് സിറിയൻ ചർച്ചിലെ ഫാ. കോശി ജോർജ് വരിഞ്ഞവിള ഉദ്ഘാടനം ചെയ്തു. കവി ആർ.എം. ഷിബു അധ്യക്ഷത വഹിച്ചു.
സമുദ്രതീരം പ്രസിഡന്റ് ശരത്ചന്ദ്രൻ പിള്ള, നടയ്ക്കൽ മുസ്ലിം ജമാ അത്ത് ചീഫ് ഇമാം ഉസ്താദ് ഹാഫിള് ഹാഷിം അൽ ജാമിയ്യ, യജ്ഞാചാര്യൻ മണികണ്ഠൻ പള്ളിക്കൽ, സമുദ്രതീരം ചെയർമാൻ എം.റുവൽ സിംഗ്, നടയ്ക്കൽ ജമാഅത്ത് സെക്രട്ടറി ഫസലുദീൻ, ഓലയിൽ ബാബു, ശ്രീകണ്ഠൻനായർ, സമുദ്രതീരം പിആർഒ ശശിധരൻപിള്ള, തുടങ്ങിയവർ പ്രസംഗിച്ചു.