ദ്വിദിന അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചു
1452482
Wednesday, September 11, 2024 5:51 AM IST
ചവറ: ‘ലോഹ ധാതുക്കളും ലിഥിയവും ഊർജ സുരക്ഷിതത്വത്തിന് ' എന്ന വിഷയത്തിൽ ദ്വിദിന അന്താരാഷ്ട്ര സമ്മേളനം കൊച്ചിയിൽ നടന്നു. റെയർ എർത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ, ഇന്ത്യൻ സ്കൂൾ ഓഫ് മൈൻസ് അലൂമ്നി അസോസിയേഷൻ കൊൽക്കൊത്ത ചാപ്റ്റർ എന്നിവർ സംയുക്തമായി ദലോയ്റ്റ് ഇന്ത്യയുടെ വിജ്ഞാന പങ്കാളിത്തത്തോടെ നടത്തിയ സമ്മേളനത്തിൽ ലോക രാജ്യങ്ങളിൽ നിന്നുള്ള 24 പേർ വിഷയം അവതരിപ്പിച്ചു.
ഐആർഇഎൽ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ. ഡി. സിംഗ് അധ്യക്ഷനായി . സി എസ്ഐ ആർ ഡയറക്ടർ ഡോ. കലൈവാണി മുഖ്യാതിഥിയായി.വികസിത് ഭാരത് 2047 കാഴ്ചപ്പാടിനനുസൃതമായ് വ്യാവസായിക ഇന്ത്യയുടെ വളർച്ചയിലെ അവസരങ്ങളും വെല്ലുവിളികളും ചർച്ച ചെയ്യപ്പെട്ടു.
സാങ്കേതിക മികവിനൊപ്പം പ്രകൃതി, സമൂഹം, ഭരണം എന്നീ ഘടകങ്ങൾ സമന്വയിപ്പിക്കുന്നതിനായി സാങ്കേതിക വിദഗ്ധർ, ഗവേഷണ സ്ഥാപനങ്ങൾ, നയരൂപീകരണ വിദഗ്ധർ എന്നിവരെ കോർത്തിണക്കാനും സമ്മേളനം വേദിയായി.