നാഷണൽ സാമ്പിൾ സർവേ ഓഫീസിൽ കായിക മത്സരങ്ങൾ നടത്തി
1452207
Tuesday, September 10, 2024 6:00 AM IST
കൊല്ലം: കൊല്ലം നാഷണൽ സാമ്പിൾ സർവേ ഓഫീസിൽ കായിക ദിനാചരണം നടത്തി. ഹോക്കി ഇതിഹാസം ഒളിമ്പ്യൻ മേജർ ധ്യാൻ ചന്ദിന്റെ ജന്മദിനമാണ് ദേശീയ കായിക ദിനമായി ആചരിക്കുന്നത്.
എൻഎസ്എസ്ഒ സബ് റീജിയണൽ അസിസ്റ്റന്റ് ഡയറക്ടർ ജോമോൻ കുഞ്ചരക്കാട്ട് ഉദ്ഘാടനം ചെയ്തു. ഉദ്യോഗസ്ഥർ കായികദിന പ്രതിജ്ഞയെടുത്തു. സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ ഡോ.ആർ. സുഭാഷ് ദേശീയ കായിക ദിന സന്ദേശം നൽകി. ചെസ്, കാരംസ്, ബാഡ്മിന്റൺ തുടങ്ങിയ കായിക മൽസരങ്ങൾ സംഘടിപ്പിച്ചു.
വിജയികളായ അജിത് തോമസ് ജോൺ, റജില ബീവി, രേണു. എസ്. ലാൽ, രഘുനാഥ്, ആർ. സുഭാഷ്, ജിബിൻ, രാഹുൽ ജി. കൃഷ്ണൻ, രമ്യ മുരളി, അഥീതി, അയന, സ്നേഹ, അശ്വതി ബാബു, രേവതി, ബിന്ദു, ആശ, ശ്രുതി രഘുനാഥ്, ഡി. അർച്ചു, സരിത, വി. ശ്രീറാം, ശ്രീധു, നന്ദു മോഹൻ, ശരത്, എ. ശ്രീറാം, അസീന, ടി. ഗോകുൽ എന്നിവർക്ക് സമ്മാന വിതരണം നടത്തി.
ബോബി തോമസ് മാത്യൂസ്, മാത്യു വർഗീസ്, കെ.എൻ. രാജീവ്കുമാർ, അജിത് തോമസ് ജോൺ, ആർ. സുഭാഷ്, വിനോദ് താരാ സിംഗ്, റജില ബീവി, എം.എസ്. വിനീഷ്യ, രേണു എസ്. ലാൽ എന്നിവർ സമ്മാനദാനം നിർവഹിച്ചു.
ജോമോൻ കുഞ്ചരക്കാട്ട്, ശ്രീഹരി, കെ.വി. ദിവ്യ, എം. അഖിൽ, ജിബിൻ, രഘുനാഥ്, വി. ശ്രീറാം, എ. ശ്രീറാം, രാഗുൽ ജി. കൃഷ്ണൻ, നന്ദു മോഹൻ, ആർ. ശരണ്യ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.