നിർമാണ മേഖലയെക്കുറിച്ച് പരിശീലനം സംഘടിപ്പിച്ചു
1452210
Tuesday, September 10, 2024 6:00 AM IST
ചവറ: ഐഐഐസി നിക്മാര്‍ യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് നിര്‍മാണ മേഖലയിലെ പുത്തന്‍ പ്രവണതകളില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു.
നിര്‍മാണ രംഗത്തെ പുതിയ രീതികളും ഗവേഷണങ്ങളും നിക്മാറിന്റെ സഹകരണത്തോടെ തുടക്കം കുറിക്കുന്നതു സംബന്ധിച്ചും ഓട്ടോമേഷന്‍, എഐ, ത്രിഡി പ്രിന്റിംഗ് തുടങ്ങിയവ നിര്‍മാണ രംഗത്ത് ഉപയോഗിക്കുന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തി. 30 ഓളം ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
മാനേജിംഗ് ഡയറക്ടര്‍ എസ്. ഷാജു, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അരുണ്‍ ബാബു, പ്രോജക്ട് മാനേജര്‍ ബി. ജോയ്, പ്രഫ. ബി.സുനില്‍ കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ രാഘവന് എന്നിവര്‍ നിക്മാര്‍ യൂണിവേഴ്സിറ്റി പ്രതിനിധികളുമായി ചർച്ച നടത്തി.