രാ​ജീ​വ് ഗാ​ന്ധി ജ​ന്മ​ദി​നം സ​ദ്ഭാ​വ​ന​ ദി​ന​മാ​യി ആ​ച​രി​ച്ചു
Thursday, August 22, 2024 5:59 AM IST
ചാ​ത്ത​ന്നൂ​ർ: ചാ​ത്ത​ന്നൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജീ​വ് ഗാ​ന്ധി​യു​ടെ ജ​ന്മ വാ​ർ​ഷി​കം ദി​നം സ​ദ്ഭാ​വ​നാ ദി​ന​മാ​യി ആ​ച​രി​ച്ചു. നെ​ഹ്രു​ഭ​വ​നി​ൽ രാ​ജീ​വ് ഗാ​ന്ധി​യു​ടെ ഛായാ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന, സ​ർ​വ​മ​ത പ്രാ​ർ​ഥ​ന, സെ​മി​നാ​ർ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ഭാ​ഷ്‌ പു​ളി​യ്ക്ക​ൽ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബി​ജു​വി​ശ്വ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി മു​ൻ പ്ര​സി​ഡ​ന്‍റ് ചാ​ത്ത​ന്നൂ​ർ മു​ര​ളി, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​എം. ഇ​ക്ബാ​ൽ, പൂ​യ​പ്പ​ള്ളി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ രാ​ജു ചാ​വ​ടി,

ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ചി​റ​ക്ക​ട നി​സ്സാ​ർ, സു​ഗ​ത​ൻ പ​റ​മ്പി​ൽ, ജി.​ഗി​രീ​ഷ്കു​മാ​ർ, ശ​ശാ​ങ്ക​ൻ ഉ​ണ്ണി​ത്താ​ൻ, സി.​എ​സ്. ഇ​ഖ്ബാ​ൽ, ഉ​ളി​യ​നാ​ട് ജ​യ​കു​മാ​ർ, എ​സ്.​വി.​ശാ​ർ​ങ​ദാ​സ്, ജി. ​തു​ള​സീ​ധ​ര​ൻ, കെ.​എ​സ്. വി​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കി​ര​ൺ ചി​റ​ക്ക​ര, മീ​നാ​ട് രാ​ജേ​ഷ്, ജി. ​മ​ധു​സൂ​ദ​ന​ൻ, എ​സ്. ഗി​രി​ധ​ര​ൻ പി​ള്ള, തോ​മ​സ് കോ​ശി, ശോ​ഭ​ന മോ​ഹ​ൻ, മ​ധു, ചി​റ​ക്ക​ര സു​ഭാ​ഷ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ച​വ​റ സൗ​ത്ത്: മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ 80 ാം ജ​ന്മ​ദി​നം കോ​ൺ​ഗ്ര​സ് തെ​ക്കും​ഭാ​ഗം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷി​ച്ചു.

രാ​വി​ലെ കോ​ൺ​ഗ്ര​സ് ഭ​വ​നി​ൽ പു​ഷ്പാ​ർ​ച്ച​ന​യും മ​ധു​ര പ​ല​ഹാ​ര വി​ത​ര​ണ​വും ന​ട​ത്തി. തു​ട​ർ​ന്ന് എ​യ്ഞ്ച​ൽ​സ് വാ​ലി കെ​യ​ർ ഹോ​മി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണ​വും മ​ധു​ര പ​ല​ഹാ​ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.


യു​ഡി​എ​ഫ് ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ കോ​ല​ത്ത് വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഒ. ​ബി​ജു കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി.

യു​ഡി​എ​ഫ് മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ഡി.​കെ. അ​നി​ൽ​കു​മാ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​ഭാ​ക​ര​ൻ പി​ള്ള, ബെ​യ്സി​ൽ സേ​വ്യ​ർ, ടൈ​റ്റ​സ്, മ​ഞ്ജു കോ​നാ​ഴു​ത്ത്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം മീ​നാ​കു​മാ​രി, അ​തു​ൽ ത​കി​ടി​വി​ള തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പാ​രി​പ്പ​ള്ളി: മു ​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ ജ​ന്മ​ദി​നം പാ​രി​പ്പ​ള്ളി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി വേ​ള​മാ​നൂ​ർ ഗാ​ന്ധി​ഭ​വ​ൻ സ്നേ​ഹാ ശ്ര​മ​ത്തി​ൽ ആ​ഘോ​ഷി​ച്ചു. സ്നേ​ഹാ​ശ്ര​മ​ത്തി​ലെ ജീ​വ​ന​ക്കാ​രെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ കു​ള​മ​ട അ​ബ്ദു​ൽ സ​മ​ദി​നെ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. ച​ട​ങ്ങ് ഡി​സി​സി മെ​മ്പ​ർ പാ​രി​പ്പ​ള്ളി വി​നോ​ദ് ഉ​ത്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ർ.​ഡി. ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് മു​ൻ പ്ര​സി​ഡ​ന്‍റ് ബി​ജു പാ​രി​പ്പ​ള്ളി ഗാ​ന്ധി ഭ​വ​ൻ മാ​നേ​ജ​ർ പ​ത്മ​ജ ദ​ത്ത​യെ പൊ​ന്നാ​ട അ​ണി​യി​ച്ചു ആ​ദ​രി​ച്ചു. ച​ട​ങ്ങി​ൽ ബ്ലോ​ക്ക് എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ര​വീ​ന്ദ്ര ക്കു​റു​പ്പ് , ഷീ​ബാ രാ​ജു, അ​നി​ൽ ചാ​മ​വി​ള, രാ​ധാ​കൃ​ഷ്ണ​പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.