യു​വാ​വി​നെ കാ​റി​ൽ ത​ട്ടി​കൊ​ണ്ടു പോ​യി മ​ർ​ദ​നം; ഏ​ഴ് പേ​ർ​ക്കെ​തി​രേ കേ​സ്
Thursday, August 22, 2024 5:59 AM IST
ചാ​ത്ത​ന്നൂ​ർ: വീ​ട്ടി​ൽ നി​ന്ന യു​വാ​വി​നെ ഫോ​ണി​ൽ വി​ളി​ച്ചു​വ​രു​ത്തി റോ​ഡ​രി​കി​ൽ മ​ർ​ദി​ച്ച ശേ​ഷം കാ​റി​ൽ ത​ട്ടി​കൊ​ണ്ടു പോ​യി. ക​ണ്ണ​ന​ല്ലൂ​ർ ചേ​രി​ക്കോ​ണ​ത്തെ വീ​ട്ടി​ൽ യു​വാ​വി​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ഏ​ഴ് പേ​ർ​ക്കെ​തി​രേ ക​ണ്ണ​ന​ല്ലൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ണ്ണ​ന​ല്ലൂ​രി​ലു​ള്ള അ​ജാ​സ് (36) നെ ​കാ​റി​ലെ​ത്തി​യ ഏ​ഴം​ഗ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച് കൈ​യി​ലു​ണ്ടാ​യി​രു​ന്ന പ​ണ​വും മൊ​ബൈ​ലും അ​പ​ഹ​രി​ച്ച​താ​യാ​ണ് പ​രാ​തി.

19 ന് ​രാ​ത്രി 10- ന് ​ക​ണ്ണ​ന​ല്ലൂ​ർ വ​ട​ക്കേ​മു​ക്കി​ൽ യു​വാ​വി​നെ കാ​റി​ലെ​ത്തി​യ സം​ഘം ത​ട്ടി​കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കു​ക​യാ​യി​രു​ന്നു. ക​ണ്ണ​ന​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ അ​ഷ്ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ജ​യ​ൻ (43), സാ​ബു (41), ദി​ങ്ക​ൻ (35), ക​ബീ​ർ (35), ഷെ​രീ​ഫ് (31), വി​ഷ്ണു (30) എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ൽ.


അ​ക്ര​മം ന​ട​ത്തി​യ അ​ഷ്ക​റു​മാ​യു​ള്ള വാ​ക്കു ത​ർ​ക്കം​മൂ​ല​മു​ള്ള വി​രോ​ധ​മാ​ണ് അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. പോ​ലീ​സ് കേ​സെ​ടു​ത്ത് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. കൊ​ട്ടാ​ര​ക്ക​ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.