പു​ത്തൂ​ർ റോ​ഡി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Thursday, August 22, 2024 5:59 AM IST
കൊ​ട്ടാ​ര​ക്ക​ര: മു​സ്‌​ലിം സ്ട്രീ​റ്റ് ഭാ​ഗ​ത്ത് റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്ന് മു​ത​ൽ സെ​പ്തം​ബ​ർ ആ​റു​വ​രെ കൊ​ട്ടാ​ര​ക്ക​ര - പു​ത്തൂ​ർ റോ​ഡി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.

പു​ത്തൂ​രി​ൽ നി​ന്ന് കൊ​ട്ടാ​ര​ക്ക​ര​യി​ലേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ മൂ​ഴി​ക്കോ​ട് ചി​റ ജം​ഗ്ഷ​നി​ൽ നി​ന്നു തി​രി​ഞ്ഞ് പെ​രും​കു​ളം ബ​ദാം ജം​ഗ്ഷ​നി​ൽ നി​ന്ന് വ​ല​ത്തോ​ട്ട് തി​രി​ഞ്ഞ് ആ​ല​ഞ്ചേ​രി, പ​ള്ളി​ക്ക​ൽ, മു​സ്‌​ലിം സ്ട്രീ​റ്റ് വ​ഴി കൊ​ട്ടാ​ര​ക്ക​ര​യി​ലേ​ക്കും,


കൊ​ട്ടാ​ര​ക്ക​ര​യി​ൽ നി​ന്ന് പു​ത്തൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ പ​ള്ളി​ക്ക​ൽ ആ​ല​ഞ്ചേ​രി ജം​ഗ്ഷ​നി​ൽ നി​ന്ന് ഇ​ട​ത്തോ​ട്ട് തി​രി​ഞ്ഞ് കോ​ട്ട​ത്ത​ല ത​ണ്ണീ​ർ​പ​ന്ത​ൽ ക്ഷേ​ത്രം ജം​ഗ്ഷ​നി​ൽ എ​ത്തി പു​ത്തൂ​രി​ലേ​ക്ക് പോ​ക​ണ​മെ​ന്നും എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.