ത​ദ്ദേ​ശ അ​ദാ​ല​ത്ത് നാ​ളെ : മ​ന്ത്രി​ക്ക് നേ​രി​ട്ടും അ​പേ​ക്ഷ ന​ല്‍​കാം
Thursday, August 22, 2024 5:59 AM IST
കൊ​ല്ലം: ത​ദ്ദേ​ശ അ​ദാ​ല​ത്ത് നാ​ളെ നാ​ളെ രാ​വി​ലെ 8. 30 മു​ത​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ജ​യ​ന്‍ സ്മാ​ര​ക ഹാ​ളി​ല്‍ ന​ട​ക്കും.

മ​ന്ത്രി എം. ​ബി .രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.1244 അ​പേ​ക്ഷ​ക​ൾ ഓ​ണ്‍​ലൈ​നാ​യി ല​ഭി​ച്ചു. അ​ദാ​ല​ത്തി​ൽ മ​ന്ത്രി​ക്ക് നേ​രി​ട്ട് അ​പേ​ക്ഷ ന​ല്‍​കാ​ൻ അ​വ​സ​രം ഉ​ണ്ടാ​കും. ഓ​ണ്‍​ലൈ​നാ​യി ല​ഭി​ച്ച അ​പേ​ക്ഷ​ക​ളി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ -200 , ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് -952, മു​നി​സി​പ്പാ​ലി​റ്റി -83 , ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് -ഒ​ന്പ​ത് വീ​ത​മാ​ണ് അ​പേ​ക്ഷ ല​ഭി​ച്ച​ത്.


പൊ​തു​സൗ​ക​ര്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട 645 അ​പേ​ക്ഷ​ക​ളും മാ​ലി​ന്യ​നി​ര്‍​മാ​ര്‍​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 86 അ​പേ​ക്ഷ​ക​ളും ബി​ല്‍​ഡിം​ഗ് പെ​ര്‍​മി​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട 223 അ​പേ​ക്ഷ​ക​ളും ട്രേ​ഡ് ലൈ​സ​ന്‍​സ് 17 സി​വി​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ 15 അ​പേ​ക്ഷ​ക​ളും ല​ഭി​ച്ചി​ട്ടു​ണ്ട്.