മ​ണ​പ്പ​ള്ളി ഓ​ർ​ത്ത​ഡോ​ക്സ് പള്ളിയിൽ എ​ട്ടു നോ​മ്പ് പെ​രു​ന്നാ​ൾ
Thursday, August 22, 2024 5:59 AM IST
കൊ​ല്ലം: മ​ണ​പ്പ​ള്ളി സെ​ന്‍റ് മേ​രീ​സ് ശാ​ലേം ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ലെ ദേ​വാ​ല​യ കൂ​ദാ​ശ​യും എ​ട്ടു നോ​മ്പ് പെ​രു​ന്നാ​ളും 24 മു​ത​ൽ സെ​പ്റ്റം​ബ​ർ എ​ട്ട് വ​രെ ന​ട​ത്തു​മെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

24 ന് ​ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യ്ക്ക് വി​ളം​ബ​ര റാ​ലി. 25 ന് ​രാ​വി​ലെ 6.45 ന് ​പു​ണ്യ​സ്മൃ​തി, ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ദീ​പ​ശി​ഖാ പ്ര​യാ​ണം, 3.30 ന് ​പ​താ​ക ഘോ​ഷ​യാ​ത്ര, അ​ഞ്ചി​ന് കാ​ൽ​കു​രി​ശ് പ്ര​തി​ഷ്ഠ, കൊ​ടി​മ​രം, മ​ണി​മേ​ട കൂ​ദാ​ശ, ആ​റി​ന് സ​ന്ധ്യാ ന​മ​സ്കാ​രം. 26 ന് ​വൈ​കു​ന്നേ​രം ആ​റി​ന് കൂ​ദാ​ശ പെ​രു​ന്നാ​ൾ ഒ​രു​ക്ക ധ്യാ​നം.

27 ന് ​രാ​വി​ലെ 10-ന് ​അ​ഖ​ണ്ഡ പ്രാ​ർ​ഥ​ന, വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ ന​മ​സ്കാ​രം. 28 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് സ്വീ​ക​ര​ണ ഘോ​ഷ​യാ​ത്ര, നാ​ലി​ന് പൊ​തു​സ​മ്മേ​ള​നം ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മാ മാ​ത്യൂ​സ് തൃ​ദീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും.

മ​ന്ത്രി​മാ​രാ​യ പി. ​പ്ര​സാ​ദ്, റോ​ഷി അ​ഗ​സ്റ്റി​ൻ, കെ .​സി. വേ​ണു​ഗോ​പാ​ൽ എം​പി, സി.​ആ​ർ. മ​ഹേ​ഷ് എം​എ​ൽ​എ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. വൈ​കു​ന്നേ​രം ആ​റി​ന് ദേ​വാ​ല​യ കൂ​ദാ​ശ, സ്നേ​ഹ​വി​രു​ന്ന്. 29 ന് ​രാ​വി​ലെ 6.30 ന് ​ദേ​വാ​ല​യ കൂ​ദാ​ശ, ആ​ശീ​ർ​വാ​ദം, പെ​രു​ന്നാ​ൾ കൊ​ടി​യേ​റ്റ്, സ്നേ​ഹ​വി​രു​ന്ന്.

30 ന് ​രാ​വി​ലെ 10-ന് ​അ​ഖി​ല മ​ല​ങ്ക​ര പ്രാ​ർ​ഥ​ന യോ​ഗം. 31 ന് ​രാ​വി​ലെ 6.45 ന് ​പ്ര​ഭാ​ത ന​മ​സ്കാ​രം, സ​മൂ​ഹ​ബ​ലി. സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് രാ​വി​ലെ 6.30 ന് ​മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, അ​വാ​ർ​ഡ് വി​ത​ര​ണ​വും അ​നു​മോ​ദ​ന​വും, ബാ​ല​സം​ഗ​മം, വൈ​കു​ന്നേ​രം ആ​റി​ന് ഗാ​ന​ശു​ശ്രൂ​ഷ, കു​ടും​ബ സം​ഗ​മം, ഗാ​ന​സ​ന്ധ്യ, സ്നേ​ഹ​വി​രു​ന്ന്.

ര​ണ്ടി​ന് രാ​വി​ലെ 6.45 ന് ​മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, പ്ര​വാ​സി സം​ഗ​മം. മൂ​ന്നി​ന് രാ​വി​ലെ 6.45 ന് ​ശു​ശ്രൂ​ഷ​ക സം​ഗ​മം, കു​ർ​ബാ​ന, പ്ര​ഭാ​ത ന​മ​സ്കാ​രം. നാ​ലി​ന് രാ​വി​ലെ 6.45 ന് ​ഗാ​യ​ക സം​ഗ​മം, കു​ർ​ബാ​ന, പ്ര​ഭാ​ത ന​മ​സ്കാ​രം. അ​ഞ്ചി​ന് രാ​വി​ലെ 6.45 ന് ​യു​വ​ജ​ന സം​ഗ​മം, അ​വ​യ​വ​ദാ​ന ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്, കു​ർ​ബാ​ന, പ്ര​ഭാ​ത ന​മ​സ്കാ​രം.

വൈ​കു​ന്നേ​രം 6.30 ന് ​പൈ​തൃ​കം -24, 7.30 ന് ​മു​ൻ​വി​കാ​രി​മാ​ർ​ക്കും മു​തി​ർ​ന്ന അം​ഗ​ങ്ങ​ൾ​ക്കും ആ​ദ​ര​വ്. ആ​റി​ന് രാ​വി​ലെ 10 ന് ​ധ്യാ​നം, വൈ​കു​ന്നേ​രം 5.45 ന് ​ഭ​ക്തി നി​ർ​ഭ​ര​മാ​യ റാ​സ, ആ​കാ​ശ വി​സ്മ​യം, താ​ള വി​സ്മ​യം. ഏ​ഴി​ന് രാ​വി​ലെ 6.45 ന് ​മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, വ​യോ​ജ​ന സം​ഗ​മം, ആ​ട് വി​ത​ര​ണം. എ​ട്ടി​ന് രാ​വി​ലെ 6.30 ന് ​പ്ര​ദ​ക്ഷി​ണം, പാ​ച്ചോ​ർ നേ​ർ​ച്ച കൊ​ടി​യി​റ​ക്ക്. രാ​ത്രി ഏ​ഴി​ന് മ്യൂ​സി​ക്ക​ൽ റി​യാ​ലി​റ്റി ഷോ ​എ​ന്നീ പ​രി​പാ​ടി​ക​ൾ ന​ട​ക്കും.