ഓ​യി​ൽ​പാം കു​റു​ന്തോ​ട്ടി വി​വാ​ദം : സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ പ്ര​സ്താ​വ​ന അ​പ​ഹാ​സ്യ​മെ​ന്ന് ഐ​എ​ന്‍​ടി​യു​സി
Thursday, August 22, 2024 5:46 AM IST
അ​ഞ്ച​ല്‍: മാ​നേ​ജ്മെ​ന്‍റ് ദ​ർ​ഘാ​സ് വി​ളി​ച്ച് ഓ​യി​ൽ പാം ​എ​സ്റ്റേ​റ്റു​ക​ളി​ലെ കു​റു​ന്തോ​ട്ടി വി​ൽ​ക്ക​ണ​മെ​ന്ന സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ പ്ര​സ്താ​വ​ന വ​നം നി​യ​മ​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ഓ​യി​ൽ പാം ​ഐ​എ​ൻ​ടി​യു​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​ബി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.
പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ത്തി​ന് സം​വ​ര​ണം ചെ​യ്തി​ട്ടു​ള്ള​താ​ണ് ക​ണ്ട​ഞ്ചി​റ എ​ണ്ണ​പ്പ​ന തോ​ട്ട​ത്തി​ലെ ജോ​ലി​ക​ൾ.

ഇ​തു ലം​ഘി​ച്ച് പു​റ​ത്തു നി​ന്നു​ള്ള ജോ​ലി​ക്കാ​രെ ഉ​പ​യോ​ഗി​ച്ച് അ​ന​ധി​കൃ​ത​മാ​യി കു​റു​ന്തോ​ട്ടി ശേ​ഖ​രി​ച്ചു വി​ൽ​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ഈ ​ഉ​ദ്യോ​ഗ​സ്ഥ​രെ സം​ര​ക്ഷി​ക്കാ​നാ​ണ് സി​ഐ​ടി​യു നേ​താ​വ് പ്ര​സ്താ​വ​ന ഇ​റ​ക്കി​യ​തെ​ന്ന് ഐ​എ​ന്‍​ടി​യു​സി യൂ​ണി​യ​ൻ ആ​രോ​പി​ച്ചു.

പ​ട്ടി​ക വ​ർ​ഗ​ക്കാ​ർ​ക്കും വ​ന​സം​ര​ക്ഷ​ണ സ​മി​തി അം​ഗ​ങ്ങ​ൾ​ക്കു​മാ​ണ് ത​ടി ഇ​ത​ര വ​ന വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നു​ള്ള അ​വ​കാ​ശ​മു​ള്ള​ത്. ഇ​തു ലം​ഘി​ച്ചു. ഈ ​വി​ഷ​യ​ത്തി​ലാ​ണ് 2023 ന​വം​ബ​റി​ൽ വ​ഞ്ചി​യോ​ട് പ​ട്ടി​ക വ​ർ​ഗ സ​ഹ​ക​ര​ണ സം​ഘം സെ​ക്ര​ട്ട​റി ക​ണ്ട​ഞ്ചി​റ എ​സ്റ്റേ​റ്റി​ലെ അ​ന​ധി​കൃ​ത കു​റു​ന്തോ​ട്ടി ശേ​ഖ​ര​ണ​ത്തെ​കു​റി​ച്ച് അ​ഞ്ച​ൽ ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​ത്.


അ​തി​നു​ശേ​ഷ​മാ​ണ് 2023 ഡി​സം​ബ​ർ 23 ന് 1389 ​കി​ലോ കു​റു​ന്തോ​ട്ടി 50 രൂ​പ നി​ര​ക്കി​ൽ 69450 രൂ​പ​യ്ക്ക് ക​ണ്ട​ഞ്ചി​റ ഓ​യി​ൽ പാം ​എ​സ്റ്റേ​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ വ​ഞ്ചി​യോ​ട് സൊ​സൈ​റ്റി​യി​ൽ വി​റ്റ് പ​ണം വാ​ങ്ങി​യ​ത്. ഇ​ത് നി​യ​മ ലം​ഘ​ന​മാ​ണ്.

സി​പി​എം അ​ഞ്ച​ൽ ഏ​രി​യ ക​മ്മി​റ്റി അം​ഗ​വും കു​ള​ത്തു​പ്പു​ഴ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ നേ​താ​വാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​തു​ജ​ന പ​രാ​തി പ​രി​ഹാ​ര പോ​ർ​ട്ട​ലി​ൽ പ​രാ​തി ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് സീ​നി​യ​ർ പ്രൊ​ജ​ക്ട് മാ​നേ​ജ​രെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യി നി​യ​മി​ക്കു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്ന് വി​ല്പ​ന ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ സ്ഥ​ലം മാ​റ്റു​ക​യും ചെ​യ്തു.

തു​ട​ർ അ​ന്വേ​ഷ​ണ​ത്തി​ൽ സി​ഐ​ടി​യൂ യൂ​ണി​യ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ ര​ക്ഷി​ക്കാ​നാ​ണ് പ്ര​സ്താ​വ​ന​യി​ലൂ​ടെ സി​ഐ​ടി​യു നേ​താ​വ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഐ​എ​ൻ​ടി​യു​സി ഓ​യി​ൽ പാം ​വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ബി. വേ​ണു​ഗോ​പാ​ൽ ആ​രോ​പി​ച്ചു.