ജീ​വ​ൻ തി​രി​ച്ചു കി​ട്ടി​യ ആ​ശ്വാ​സ​ത്തി​ൽ നാ​ലു പേ​ർ
Thursday, August 22, 2024 5:46 AM IST
കൊ​ട്ടി​യം: ജീ​വ​ൻ തി​രി​ച്ചു കി​ട്ടി​യ​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ നാ​ല് മ​ൽ​സ്യ തൊ​ഴി​ലാ​ളി​ക​ൾ.

മൂ​ദാ​ക്ക​ര​യി​ൽ നി​ന്ന് റോ​ബി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​ള്ള​ത്തി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യി മ​ട​ങ്ങ​വേ പ​ര​വൂ​ർ പൊ​ഴി​ക്ക​ടു​ത്ത് വ​ച്ച് ഇ​വ​രു​ടെ വെ​ള്ളം കാ​റ്റി​ലും തി​ര​മാ​ല​യി​ലും പെ​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു.

വ​ള്ള​ത്തി​ൽ പി​ടി​ച്ചു കി​ട​ന്ന ഇ​വ​ർ വ​ള്ളം ക​ര​യ്ക്ക​ടു​ക്കാ​റാ​യ​പ്പോ​ൾ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ത​ക​ർ​ന്ന വ​ള്ളം താ​ന്നി ല​ക്ഷ്മി​പു​രം തോ​പ്പി​ന​ടു​ത്ത് പു​ലി​മു​ട്ടി​ലേ​ക്ക് ക​യ​റി​ക്കി​ട​ക്കു​ക​യാ​ണ്.


ത​മി​ഴ്നാ​ട് തി​രു​മു​ൽ ലോ​വ​ൽ സ്വ​ദേ​ശി​ക​ളാ​യ ലോ​റ​ൻ​സ് ( 52), വേ​ലു (45) ശി​വ​കു​മാ​ർ (40), ത​മി​ഴ്ഷെ​ൽ​വം (34) എ​ന്നി​വ​രാ​ണ് ര​ക്ഷ​പെ​ട്ട​ത്. ഇ​വ​രെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.