ട്രാ​ക്കി​ൽ മ​രം വീ​ണു: ട്രെ​യി​നു​ക​ൾ വൈ​കി
Thursday, August 22, 2024 5:46 AM IST
കൊ​ല്ലം: ക​ന​ത്ത കാ​റ്റി​ൽ ട്രാ​ക്കി​ൽ മ​രം വീ​ണ​തി​നെ തു​ട​ർ​ന്ന് കൊ​ല്ലം -തി​രു​വ​ന​ന്ത​പു​രം പാ​ത​യി​ൽ ട്രെ​യി​ൻ ഗ​താ​ഗ​തം ഒ​ന്ന​ര മ​ണി​ക്കൂ​ർ ത​ട​സ​പ്പെ​ട്ടു. കൊ​ല്ലം എ​സ്പി ഓ​ഫീ​സ് മേ​ൽ​പ്പാ​ല​ത്തി​ന് സ​മീ​പ​വും പ​ര​വൂ​ർ ഭാ​ഗ​ത്തു​മാ​ണ് റെ​യി​ൽ പാ​ള​ത്തി​ൽ മ​ര​ങ്ങ​ളു​ടെ ശി​ഖ​രം ഒ​ടി​ഞ്ഞു വീ​ണ​ത്. ഇ​ന്ന​ലെ രാ​വി​ലെ ആ​റി​നാ​യി​രു​ന്നു സം​ഭ​വം. ഇ​തോ​ടെ ഈ ​റൂ​ട്ടി​ൽ ത​ട​സ​പ്പെ​ട്ട ട്രെ​യി​ൻ ഗ​താ​ഗ​തം 7.30 നാ​ണ് പു​ന​സ്ഥാ​പി​ച്ച​ത്.

ഇ​തു​കാ​ര​ണം രാ​വി​ലെ ആ​റി​ന് എ​ത്തി​യ നി​സാ​മു​ദീ​ൻ - തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്ര​സ് കൊ​ല്ലം സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​യി​ട്ടു. ചെ​ന്നൈ-​തി​രു​വ​ന​ന്ത​പു​രം സൂ​പ്പ​ർ ഫാ​സ്റ്റ് എ​ക്സ്പ്ര​സ് പെ​രി​നാ​ട് സ്റ്റേ​ഷ​നി​ലും മം​ഗ​ലാ​പു​രം - തി​രു​വ​ന​ന്ത​പു​രം മ​ല​ബാ​ർ എ​ക്സ്പ്ര​സ് പെ​രി​നാ​ട് ഔ​ട്ട​റി​ലും നി​ർ​ത്തി​യി​ട്ടു.


പൂ​നെ -ക​ന്യാ​കു​മാ​രി ജ​യ​ന്തി ജ​ന​ത എ​ക്സ്പ്ര​സ് ശാ​സ്താം​കോ​ട്ട​യി​ലും മൈ​സൂ​ർ-​കൊ​ച്ചു​വേ​ളി എ​ക്സ്പ്ര​സ് ക​രു​നാ​ഗ​പ്പ​ള്ളി​യി​ലും നി​ർ​ത്തി​യി​ട്ടു. ഇ​വ​യെ​ല്ലാം പി​ന്നീ​ട് ക​ട​ത്തി വി​ട്ട​തി​ന് ശേ​ഷം 7.50 നാ​ണ് കൊ​ല്ലം - തി​രു​വ​ന​ന്ത​പു​രം പാ​സ​ഞ്ച​ർ പു​റ​പ്പെ​ട്ട​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് കൊ​ല്ലം ഭാ​ഗ​ത്തി​ന് വ​ന്ന വേ​ണാ​ട്, പ​ര​ശു​റാം, ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സു​ക​ളും അ​ര മ​ണി​ക്കൂ​റോ​ളം വൈ​കി.

ഓ​ച്ചി​റ സ്റ്റേ​ഷ​ന് സ​മീ​പ​വും ട്രാ​ക്കി​ൽ മ​രം വീ​ണ​തി​നാ​ൽ എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​യ്ക്കു​ള്ള ഗ​താ​ഗ​ത​വും അ​ര മ​ണി​ക്കൂ​റോ​ളം ത​ട​സ​പ്പെ​ട്ടു.