പ​ട്ടാ​ഴി കു​ള​പ്പാ​റ പാ​റ​ഖ​ന​നം; ഗ്രാ​മ​സ​ഭയിൽ പ്രതിഷേധം
Tuesday, August 20, 2024 7:43 AM IST
പ​ട്ടാ​ഴി: കു​ള​പ്പാ​റ ജ​ന​വാ​സ മേ​ഖ​ല​യി​ൽ പാ​റ ഖ​ന​ന​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ വി​ളി​ച്ചു ചേ​ർ​ത്ത സ്പെ​ഷ​ൽ ഗ്രാ​മ​സ​ഭാ യോ​ഗ​ത്തി​ൽ പ്ര​തി​ഷേ​ധ​മു​യ​ർ​ന്നു. പാ​റ ഖ​ന​ന​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ നി​ല​പാ​ടി​നെ​തി​രേ ക​ടു​ത്ത വി​മ​ർ​ശ​ന​മു​യ​ർ​ന്നു.

പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​തി​നെ അം​ഗ​ങ്ങ​ൾ ചോ​ദ്യം ചെ​യ്തു. പാ​റ ഖ​ന​നം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​അ​ശോ​ക​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​ന​ന്ദു പി​ള്ള, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബെ​ൻ​സി തോ​മ​സ്, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സേ​വ് പ​ട്ടാ​ഴി​യു​ടെ നേ​താ​ക്ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​സം​ഗി​ച്ച​വ​ർ പ്ര​ശം​സി​ച്ചു.


ഹൈ​ക്കോ​ട​തി​യി​ൽ കേ​സി​നു പോ​യ അ​ഭി​ഭാ​ഷ​ക​രാ​യ അ​മ​ൽ, അ​ജ​യ് കൃ​ഷ്ണ​ൻ എ​ന്നി​വ​രെ​യും നാ​ട്ടു​കാ​ർ പ്ര​ശം​സി​ച്ചു. ജി. ​സു​രേ​ഷ് ബാ​ബു, റ​ജി​മോ​ൻ.​കെ.​ജേ​ക്ക​ബ്, അ​നി​ൽ പ​ന്ത​പ്ലാ​വ്, സി.​അ​ജി​ത​കു​മാ​ർ, അ​ജ​യ് കൃ​ഷ​ണ​ൻ, സ​ദാ​ന​ന്ദ​ൻ തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. ഗ്രാ​മ​സ​ഭ​യി​ൽ സ​ബ്ക​മ്മി​റ്റി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.