‘വി​ജി​ല​ൻ​സ് കോ​ട​തി മാ​റ്റം; കൊ​ല്ലം ന​ഗ​ര വി​ക​സ​ന​ത്തി​നേ​റ്റ തി​രി​ച്ച​ടി’
Tuesday, August 20, 2024 7:43 AM IST
കൊ​ല്ലം: കൊ​ല്ല​ത്ത് സ്ഥാ​പി​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ട വി​ജി​ല​ൻ​സ് കോ​ട​തി നി​യ​മ വി​രു​ദ്ധ​മാ​യി കൊ​ട്ടാ​ര​ക്ക​ര​യി​ലേ​ക്ക് മാ​റ്റി സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മം കൊ​ല്ലം ന​ഗ​ര വി​ക​സ​ന​ത്തി​നേ​റ്റ തി​ര​ച്ച​ടി​യാ​ണെ​ന്ന് യു​ടി​യു​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. ടി.​സി. വി​ജ​യ​ൻ.കൊ​ല്ലം ബാ​ർ അ​സോ​സി​യേ​ഷ​ൻ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കൊ​ല്ലം ബാ​ർ അ​സോ​സി​യേ​ഷ​ൻ ഹാ​ളി​നു മു​മ്പി​ൽ ന​ട​ത്തി​യ ധ​ർ​ണ​യി​ൽ മു​ൻ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ കെ.​പി. ജ​ബ്ബാ​ർ, അ​ഡ്വ. അ​മ്പി​ളി ജോ​ർ​ജ്, അ​ഡ്വ. സ​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

വി​ജി​ല​ൻ​സ് കോ​ട​തി സ്ഥാ​പി​ക്കേ​ണ്ട​ത് കൊ​ല്ലം ന​ഗ​ര​ത്തി​ലാ​ണെ​ന്ന് ച​വ​റ ബാ​ർ അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ ബോ​ഡി യോ​ഗം പ്ര​മേ​യം പാ​സാ​ക്കി.

ബാ​ർ അ​സോ​സി​യേ​ഷ​ൻ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ച​വ​റ ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​പി. ജ​ബ്ബാ​ർ, സെ​ക്ര​ട്ട​റി അ​ഡ്വ.​അ​നീ​ഷ് എ​ന്നി​വ​ർ ക​ത്ത് ന​ൽ​കി. കൊ​ല്ലം ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഓ​ച്ചി​റ.​എ​ൻ. അ​നി​ൽ​കു​മാ​ർ, സെ​ക്ര​ട്ട​റി അ​ഡ്വ. എ.​കെ. മ​നോ​ജ്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മ​രം ഒ​രു മാ​സ​ത്തോ​ള​മാ​യി തു​ട​രു​ക​യാ​ണ്.