കെ​എം​എം​എ​ൽ റി​ട്ട. ജീ​വ​ന​ക്കാ​രോ​ട് ഇ​പി​എ​ഫ്ഒ അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണമെന്ന്
Tuesday, August 20, 2024 7:43 AM IST
കൊ​ല്ലം: കെ​എം​എം​എ​ൽ റി​ട്ട​യേ​ർ​ഡ് ജീ​വ​ന​ക്കാ​രോ​ടു​ള്ള ഇ​പി​എ​ഫ്ഒ അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കെ​എം​എം​എ​ൽ റി​ട്ട​യേ​ർ​ഡ് എ​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

സു​പ്രീം​കോ​ട​തി വി​ധി​പ്ര​കാ​രം ശ​ന്പ​ള​ത്തി​ന് ആ​നു​പാ​തി​ക​മാ​യ പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​ന് ഓ​പ്ഷ​ൻ കൊ​ടു​ത്ത കെ​എം​എം​എ​ൽ റി​ട്ട​യേ​ർ​ഡ് ജീ​വ​ന​ക്കാ​രോ​ട് ക​ടു​ത്ത അ​വ​ഗ​ണ​ന​യാ​ണ് ഇ​പി​എ​ഫ്ഒ അ​ധി​കൃ​ത​ർ കാ​ട്ടു​ന്ന​ത്.

1995 ന​വം​ബ​ർ 16 മു​ത​ലു​ള്ള അ​രി​യ​ർ കോ​ൺ​ട്രി​ബ്യൂ​ഷ​ൻ അ​ട​ച്ച റി​ട്ട​യേ​ർ​ഡ് ജീ​വ​ന​ക്കാ​രോ​ടും കോ​ൺ​ട്രി​ബ്യൂ​ഷ​ൻ തു​ക അ​ട​യ്ക്കാ​ൻ ഇ​തു​വ​രെ ഇ​പി​എ​ഫ്ഒ​യു​ടെ അ​റി​യി​പ്പ് കി​ട്ടാ​ത്ത റി​ട്ട​യേ​ർ​ഡ് ജീ​വ​ന​ക്കാ​രോ​ടു​മാ​ണ് ഈ ​അ​വ​ഗ​ണ​ന.
ഇ​പ്പോ​ൾ ക​ന്പ​നി​യി​ൽ സ​ർ​വീ​സി​ലു​ള്ള ജീ​വ​ന​ക്കാ​രി​ൽ ഹ​യ​ർ പെ​ൻ​ഷ​ൻ ഓ​പ്ഷ​ൻ കൊ​ടു​ത്തി​രു​ന്ന ജീ​വ​ന​ക്കാ​ർ​ക്കെ​ല്ലാം 1995 ന​വം​ബ​ർ 16 മു​ത​ൽ അ​ട​യ്ക്കാ​നു​ള്ള അ​രി​യ​ർ കോ​ൺ​ട്രി​ബ്യൂ​ഷ​ൻ തു​ക ഇ​പി​എ​ഫ്ഒ അ​റി​യി​ച്ചി​ട്ടു​ണ്ട്.


എ​ന്നാ​ൽ വി​ര​മി​ച്ച​വ​രി​ൽ വ​ള​രെ ചു​രു​ക്കം പേ​ർ​ക്ക് മാ​ത്ര​മാ​ണ് ഇ​പി​എ​ഫ്ഒ​യു​ടെ അ​റി​യി​പ്പ് ല​ഭി​ച്ച​ത്. റി​ട്ട​യേ​ർ​ഡ് ജീ​വ​ന​ക്കാ​ർ ഇ​പി​എ​ഫ്ഒ​യു​ടെ ഇ​ഡി​എ​ൽ​ഐ​യു​ടെ പ​രി​ധി​യി​ൽ വ​രാ​ത്ത​തു​കൊ​ണ്ട് അ​വ​ർ​ക്ക് ഇ​ൻ​ഷു​റ​ൻ​സ് ക​വ​റേ​ജ് ല​ഭി​ക്കു​ന്നി​ല്ല.

അ​തി​നാ​ൽ അ​ർ​ഹ​രാ​യ​വ​ർ​ക്ക് ചി​കി​ത്സാ ചെ​ല​വി​ന് പോ​ലും വ​ക​യി​ല്ലാ​തെ ദു​രി​ത​ത്തി​ലാ​ണ്.
അ​തി​നാ​ൽ അ​രി​യ​ർ തു​ക അ​ട​ച്ച റി​ട്ട​യേ​ർ​ഡ് ജീ​വ​ന​ക്കാ​ർ​ക്ക് എ​ത്ര​യും വേ​ഗം ശ​ന്പ​ള​ത്തി​ന് ആ​നു​പാ​തി​ക​മാ​യ പെ​ൻ​ഷ​ൻ ന​ൽ​കാ​നു​ള്ള ന​ട‌​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന് കെ​എം​എം​എ​ൽ റി​ട്ട​യേ​ർ​ഡ് എ​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.