ചാ​ത്ത​ന്നൂ​രി​ൽ ഗു​രു​ദേ​വ ജ​യ​ന്തി ആ​ഘോ​ഷം ഇ​ന്ന്
Tuesday, August 20, 2024 7:43 AM IST
ചാ​ത്ത​ന്നൂ​ർ: എ​സ്എ​ൻ​ഡി​പി യോ​ഗം ആ​ർ. ശ​ങ്ക​ർ മെ​മോ​റി​യ​ൽ ചാ​ത്ത​ന്നൂ​ർ യൂ​ണി​യ​നി​ൽ ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​ന്‍റെ 170-ാമ​ത് ജ​യ​ന്തി ഇ​ന്ന് ല​ളി​ത​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ആ​ഘോ​ഷി​ക്കും.
വൈ​കു​ന്നേ​രം നാ​ലി​ന് കാ​രം​കോ​ട് എ​മ്പ​യ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ജ​യ​ന്തി സ​മ്മേ​ള​ന​വും പ്ര​തി​ഭാ സം​ഗ​മ​വും കാ​ല​ടി സ​ർ​വ​ക​ലാ​ശാ​ല മു​ൻ വി​സി ഡോ. ​കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ബി.​ബി. ഗോ​പ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 54 ശാ​ഖാ​യ​യോ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ക്കും.

പി​ജി, ഡി​ഗ്രി വി​ഷ​യ​ങ്ങ​ളി​ൽ റാ​ങ്ക് നേ​ടി​യ​വ​ർ, ഡോ​ക്ട​റേ​റ്റ് നേ​ടി​യ​വ​ർ, എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ ക​ളി​ൽ ഫു​ൾ എ​പ്ല​സ് നേ​ടി​യ​വ​ർ, ക​ലാ-​കാ​യി​ക മേ​ഖ​ല​യി​ൽ മി​ക​വ് പു​ല​ർ​ത്തി​യ​വ​ർ, വ​നി​താ സം​ഘം കേ​ന്ദ്ര സ​മി​തി ന​ട​ത്തി​യ ക​ലോ​ത്സ​വ​ത്തി​ൽ വി​ജ​യി​ച്ച​വ​ർ തു​ട​ങ്ങി​യ​വ​രെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ക്കും.

എ​സ്എ​ൻ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ എ​സ്. അം​ജി​ത്, എ​സ്എ​ൻ പോ​ളി​ടെ​ക്‌​നി​ക് പ്രി​ൻ​സി​പ്പ​ൽ വി. ​സ​ന്ദീ​പ്, എ​സ്എ​ൻ​ടി​എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ൽ എ​സ്. പ്രി​യ​ദ​ർ​ശി​നി, എ​സ്എ​ൻ​ടി ഐ​ടി​ഐ പ്രി​ൻ​സി​പ്പ​ൽ ക​ന​ക​ജ എ​ന്നി​വ​ർ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യും.

യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡി. ​സ​ജീ​വ്, വ​നി​താ സം​ഘം പ്ര​സി​ഡ​ന്‍റ് ചി​ത്ര മോ​ഹ​ൻ​ദാ​സ്, സെ​ക്ര​ട്ട​റി ബീ​നാ പ്ര​ശാ​ന്ത്, യൂ​ത്ത് മൂ​വ്മെ​ന്‍റ് ചെ​യ​ർ​മാ​ൻ അ​ശ്വി​ൻ അ​ശോ​ക്, ക​ൺ​വീ​ന​ർ ആ​രോ​മ​ൽ, യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി കെ. ​വി​ജ​യ​കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി കെ. ​ന​ട​രാ​ജ​ൻ, യൂ​ണി​യ​ൻ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ​പ്ര​സം​ഗി​ക്കും.


കു​ണ്ട​റ​യി​ൽ ഗു​രു​ജ​യ​ന്തി ഘോ​ഷ​യാ​ത്ര ഇ​ന്ന്

കു​ണ്ട​റ: ശ്രീ​നാ​രാ​യ​ണ​ഗു​രു ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് എ​സ്എ​ൻ​ഡി​പി യോ​ഗം കു​ണ്ട​റ യൂ​ണി​യ​ൻ ഇ​ന്ന് ഘോ​ഷ​യാ​ത്ര​യും പൊ​തു സ​മ്മേ​ള​ന​വും ന​ട​ത്തും.

രാ​വി​ലെ ഒ​മ്പ​തി​ന് ഇ​ള​മ്പ​ള്ളൂ​രി​ലെ യൂ​ണി​യ​ൻ ഓ​ഫീ​സി​ൽ ഗു​രു​പൂ​ജ​യും പ​താ​ക ഉ​യ​ർ​ത്ത​ലും ന​ട​ക്കും. വൈ​കു​ന്നേ​രം 3.30 ന് ​ആ​റു മു​റി​ക്ക​ട മാ​ർ​ത്തോ​മാ സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ നി​ന്ന് ഘോ​ഷ​യാ​ത്ര ആ​രം​ഭി​ച്ച്‌ ഇ​ള​മ്പ​ള്ളൂ​ർ ക്ഷേ​ത്ര മൈ​താ​നി​യി​ൽ സ​മാ​പി​ക്കും. കു​ണ്ട​റ യൂ​ണി​യ​ൻ പ​രി​ധി​യി​ലെ 44 ശാ​ഖ​ക​ളി​ലെ പ്ര​വ​ർ​ത്ത​ക​ർ ഘോ​ഷ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കും.

വാ​ദ്യ​ഘോ​ഷ​ങ്ങ​ൾ, ക​ലാ​രൂ​പ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഘോ​ഷ​യാ​ത്ര​യ്ക്ക് കൊ​ഴു​പ്പേ​കും. പൊ​തു​സ​മ്മേ​ള​നം എ​സ്എ​ൻ​ഡി​പി യോ​ഗം വൈ​സ് പ്ര​സി​ഡ​ന്‍റ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് ഡോ. ​ജി. ജ​യ​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ്പ​ൺ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സി​ല​ർ ഡോ. ​വി.​പി. ജ​ഗ​തി രാ​ജ് സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം ചെ​യ്യും. വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​ർ​ക്കാ​യി വി​ള​ക്ക് തെ​ളി​യി​ച്ച് കൂ​ട്ട പ്രാ​ർ​ഥ​ന​യും ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​ജി. ജ​യ​ദേ​വ​ൻ, അ​ഡ്വ. അ​നി​ൽ​കു​മാ​ർ, നീ​രാ​വി​ൽ എ​സ്. അ​നി​ൽ​കു​മാ​ർ, എ​സ്. ഭാ​സി, വി. ​സ​ജീ​വ് എ​ന്നി​വ​ർ അ​റി​യി​ച്ചു.