മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ന് നേ​രേ കൈ​യേ​റ്റ ശ്ര​മം
Tuesday, August 20, 2024 7:43 AM IST
പു​ന​ലൂ​ർ: പു​ന​ലൂ​രി​ലെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ടി.​എം . തോ​മ​സി​ന് നേ​രെ കൈ​യേ​റ്റ ശ്ര​മം. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ ചൗ​ക്ക റോ​ഡി​ലാ​ണ് സം​ഭ​വം. റേ​ഷ​ൻ ക​ട​യു​ടെ ഉ​ട​മ ജി. ​കു​ഞ്ഞ​പ്പ​നാ​ണ് കൈ​യേ​റ്റ​ത്തി​ന് ശ്ര​മി​ച്ച​ത്.

ഇ​യാ​ളു​ടെ റേ​ഷ​ൻ ക​ട​യി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ ന​ൽ​കാ​റി​ല്ലെ​ന്നും സാ​ധ​ന​ങ്ങ​ളു​ടെ അ​ള​വി​ലും തൂ​ക്ക​ത്തി​ലും ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​താ​യും പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. വി​ജി​ല​ൻ​സ് ക​മ്മി​റ്റി അം​ഗ​വും കൊ​ല്ലം ജി​ല്ലാ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റു​മാ​യ ടി.​എം തോ​മ​സ് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ​ക്ക് ഇ​തു സം​ബ​ന്ധി​ച്ച് പ​രാ​തി ന​ൽ​കി. റേ​ഷ​ൻ ക​ട​യി​ൽ സ​പ്ലൈ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ റെ​യ്ഡ് ന​ട​ത്തി​യ​തി​ന്‍റെ വൈ​രാ​ഗ്യം കാ​ര​ണ​മാ​ണ് കൈ​യേ​റ്റ ശ്ര​മ​മെ​ന്നാ​ണ് ആ​ക്ഷേ​പം ഉ​യ​രു​ന്ന​ത്.