ശ​ങ്ക​ര​മം​ഗ​ലം ജം​ഗ്ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് പൂ​വാ​ല ശ​ല്യം രൂ​ക്ഷ​മെ​ന്ന് പ​രാ​തി
Tuesday, August 20, 2024 7:43 AM IST
ച​വ​റ: ച​വ​റ ശ​ങ്ക​ര​മം​ഗ​ലം ജം​ഗ്ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് പൂ​വാ​ല ശ​ല്യം വ​ർ​ധി​ക്കു​ന്ന​താ​യി പ​രാ​തി.
രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും മി​നി സി​വി​ൽ സ്റ്റേ​ഷ​ന് മു​ൻ​വ​ശ​വും ക്ഷേ​ത്ര​ത്തി​നു സ​മീ​പ​വും ശ​ങ്ക​ര​മം​ഗ​ലം കോ​വി​ൽ​ത്തോ​ട്ടം റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലു​മാ​ണ് പൂ​വാ​ല ശ​ല്യ​മു​ള്ള​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രും കൂ​ട്ട​ത്തി​ലു​ണ്ട്. പൊ​തു ഇ​ട​ങ്ങ​ളി​ൽ അ​തി​രു​വി​ട്ട പ്ര​ണ​യ പ്ര​ക​ട​ന​ങ്ങ​ൾ വ​ർ​ധി​ച്ചു വ​രു​ന്ന​താ​യി ആ​ക്ഷേ​പ​മു​യ​രു​ക​യാ​ണ്.


ഇ​തി​ൽ ര​ക്ഷി​താ​ക്ക​ൾ ആ​ശ​ങ്ക പ​ങ്കു​വ​യ്ക്കു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ പോ​ലീ​സ് ഇ​ട​പെ​ടു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പ​മു​യ​രു​ന്ന​ത്. മി​നി സി​വി​ൽ സ്റ്റേ​ഷ​ന് സ​മീ​പം ത​മ്പ​ടി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​വ​രു​ത്തു​ന്ന​താ​യി ആ​രോ​പ​ണം ഉ​ണ്ട്. പോ​ലീ​സ് പെ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്നാ​ണ് ര​ക്ഷി​താ​ക്ക​ളും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.