റോ​സ് മ​ല​യി​ൽ മ​ഞ്ഞ​പ്പി​ത്തം: ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​തി​രോ​ധം ശ​ക്തി​പ്പെ​ടു​ത്തി
Tuesday, August 20, 2024 7:43 AM IST
കു​ള​ത്തൂ​പ്പു​ഴ: കു​ള​ത്തൂ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ റോ​സ് മ​ല​യി​ൽ മ​ഞ്ഞ​പ്പി​ത്തം റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് പ്ര​തി​രോ​ധം ശ​ക്തി​പ്പെ​ടു​ത്തി ആ​രോ​ഗ്യ​വ​കു​പ്പ്.

കു​ള​ത്തൂ​പ്പു​ഴ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റേ​യും സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മ​ഞ്ഞ​പ്പി​ത്ത​ത്തി​ന് എ​തി​രെ സ്കൂ​ളു​ക​ൾ, അ​ങ്ക​ണ​വാ​ടി​ക​ൾ, പൊ​തു​സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ, ഗ്രൂ​പ്പ് ടോ​ക്കു​ക​ൾ, വാ​ട്ട​ർ സാ​മ്പി​ൾ ശേ​ഖ​ര​ണം, ല​ഘു​ലേ​ഖ വി​ത​ര​ണം, കു​ടി​വെ​ള്ള സ്രോ​ത​സ് ശു​ചീ​ക​ര​ണം, ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലെ ശു​ചി​ത്വ പ​രി​ശോ​ധ​ന എ​ന്നി​വ ന​ട​ത്തി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​പ്പെ​ടു​ത്തി.


വാ​ർ​ഡ് മെ​മ്പ​ർ സ​ക്ക​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ സ്റ്റാ​ൻ​ലി വ​ർ​ഗീ​സ്, പ്ര​ദീ​പ്കു​മാ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഷൈ​ജു, പ്ര​ദീ​പ്, ന​സീം ഖാ​ൻ, ബി​നി, സൗ​മ്യ, ആ​ശാ​വ​ർ​ക്ക​ർ നാ​നാ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.