ഓ​ണം സ്വ​ർ​ണോ​ത്സ​വം ജി​ല്ലാത​ല ആ​ഘോ​ഷ ഉ​ദ്ഘാ​ട​നം നാ​ളെ
Tuesday, August 20, 2024 7:43 AM IST
കൊ​ല്ലം: ഓ​ണം സ്വ​ർ​ണോ​ത്സ​വം ജി​ല്ലാ ത​ല ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ കു​ണ്ട​റ ചി​ന്നൂ​സ് ഫാ​ഷ​ൻ ജ്വ​ല്ല​റി അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കും. ഓ​ൾ കേ​ര​ള ഗോ​ൾ​ഡ് ആ​ൻ​ഡ് സി​ൽ​വ​ർ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​എ​സ്. അ​ബ്ദു​ൽ നാ​സ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി. ​പ്രേ​മാ​ന​ന്ദ്, ട്ര​ഷ​റ​ർ എ​സ്. പ​ള​നി എ​ന്നി​വ​ർ അ​റി​യി​ച്ചു. ‌

ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ച​ട​ങ്ങി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ൽ ഉ​യ​ർ​ന്ന വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളേ​യും വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച വ​നി​ത​ക​ളേ​യും വ​നി​താ കൂ​ട്ടാ​യ്മ​ക​ളേ​യും ആ​ദ​രി​ക്കും.

എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. കൂ​പ്പ​ൺ വി​ത​ര​ണ ഉ​ദ്ഘാ​ട​ന​വും ആ​ദ​രി​ക്ക​ൽ ച​ട​ങ്ങും പി.​സി. വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.


ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​എ​സ്.​അ​ബ്ദു​ൽ നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കൊ​ല്ലം ജി​ല്ല​യി​ലെ 700 ഓ​ളം സ്വ​ർ​ണ വ്യാ​പാ​ര​ശാ​ല​ക​ളി​ലാ​ണ് ഓ​ണം സ്വ​ർ​ണോ​ത്സ​വം-2024 ആ​ഘോ​ഷി​ക്കു​ന്ന​ത്.
ര​ണ്ടേ​കാ​ൽ കി​ലോ സ്വ​ർ​ണ​വും 10 കി​ലോ വെ​ള്ളി​യും ആ​ണ് സ​മ്മാ​ന​ങ്ങ​ൾ. 100 പ​വ​ൻ സ്വ​ർ​ണം ബം​ബ​ർ സ​മ്മാ​ന​മാ​യി ന​ൽ​കും സ്വ​ർ​ണം വാ​ങ്ങു​ന്ന​വ​ർ​ക്കെ​ല്ലാം സൗ​ജ​ന്യ കൂ​പ്പ​ണു​ക​ൾ ന​ൽ​കി ന​റു​ക്കെ​ടു​ത്താ​ണ് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. ഒ​ക്ടോ​ബ​ർ 31 വ​രെ​യാ​ണ് കാ​ലാ​വ​ധി.