നോ​ര്‍​ക്ക പ്ര​വാ​സി ബി​സി​ന​സ് വാ​യ്പാ ക്യാ​മ്പ് നാ​ളെ
Tuesday, August 20, 2024 7:43 AM IST
കൊ​ല്ലം: പ്ര​വാ​സി സം​രം​ഭ​ക​ര്‍​ക്കാ​യി നോ​ര്‍​ക്ക റൂ​ട്ട്‌​സും കാ​ന​റാ ബാ​ങ്കും സം​യു​ക്ത​മാ​യി നാ​ളെ കൊ​ല്ലം ജി​ല്ല​യി​ല്‍ പ്ര​വാ​സി ബി​സി​ന​സ് വാ​യ്പാ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കും.

നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​യ പ്ര​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നോ​ര്‍​ക്ക റൂ​ട്ട്‌​സ് വ​ഴി ന​ട​പ്പി​ലാ​ക്കു​ന്ന നോ​ര്‍​ക്ക ഡി​പ്പാ​ര്‍​ട്‌​മെ​ന്‍റ് പ്രോ​ജ​ക്ട് ഫോ​ര്‍ റി​ട്ടേ​ണ്‍​ഡ് എ​മി​ഗ്ര​ന്‍​സ് അ​ഥ​വാ എ​ന്‍​ഡി​പി​ആ​ര്‍​ഇ​എം പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് ക്യാ​മ്പ്.

24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന നോ​ര്‍​ക്ക ഗ്ലോ​ബ​ല്‍ കോ​ണ്‍​ടാ​ക്ട് സെ​ന്‍റ​റി​ന്‍റെ ടോ​ള്‍ ഫ്രീ ​ന​മ്പ​റു​ക​ളാ​യ 1800 425 3939 (ഇ​ന്ത്യ​യി​ല്‍ നി​ന്നും) +91-8802 012 345 (വി​ദേ​ശ​ത്തു​നി​ന്നും, മി​സ്ഡ് കോ​ള്‍ സ​ര്‍​വീ​സ്) ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം.

കൊ​ല്ലം നെ​ല്ലി​മു​ക്കി​ലു​ള​ള സ​ണ്‍​ബേ മി​നി ഹാ​ളി​ല്‍ ചേ​രു​ന്ന ക്യാ​മ്പി​ല്‍ സ്‌​പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​നും അ​വ​സ​ര​മു​ണ്ടാ​കും.


ര​ണ്ട് വ​ര്‍​ഷ​ത്തി​ല്‍ കൂ​ടു​ത​ല്‍ വി​ദേ​ശ​ത്തു ജോ​ലി​ചെ​യ്തു നാ​ട്ടി​ല്‍ സ്ഥി​ര​താ​മ​സ​മാ​ക്കി​യ പ്ര​വാ​സി കേ​ര​ളീ​യ​ര്‍​ക്ക് സ്വ​യം​തൊ​ഴി​ല്‍ സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​നും നി​ല​വി​ലു​ള്ള​വ​യു​ടെ വി​പു​ലീ​ക​ര​ണ​ത്തി​നും പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.

പാ​സ്പോ​ര്‍​ട്ട്, ആ​ധാ​ര്‍, പാ​ന്‍​കാ​ര്‍​ഡ്, ഇ​ല​ക്ഷ​ന്‍ ഐ​ഡി, റേ​ഷ​ന്‍ കാ​ര്‍​ഡ് എ​ന്നി​വ​യു​ടെ അ​സ​ലും പ​ക​ര്‍​പ്പു​ക​ളും, ര​ണ്ട് പാ​സ്‌​പോ​ര്‍​ട്ട് സൈ​സ് ഫോ​ട്ടോ​ക​ള്‍ പ​ദ്ധ​തി-​വി​ശ​ദീ​ക​ര​ണം, പ​ദ്ധ​തി​ക്കാ​വ​ശ്യ​മാ​യ മ​റ്റു രേ​ഖ​ക​ള്‍ എ​ന്നി​വ സ​ഹി​തം പ​ങ്കെ​ടു​ക്ക​ണം.
പ്ര​വാ​സി കൂ​ട്ടാ​യ്മ​ക​ള്‍, പ്ര​വാ​സി​ക​ള്‍ ചേ​ര്‍​ന്ന് രൂ​പീ​ക​രി​ച്ച ക​മ്പ​നി​ക​ള്‍, സൈാ​സൈ​റ്റി​ക​ള്‍ എ​ന്നി​വ​ര്‍​ക്കും അ​പേ​ക്ഷി​ക്കാം.