ഉ​മ്മ​ൻ​ചാ​ണ്ടി ആ​ൾ​ക്കൂ​ട്ട​ത്തി​ന് ന​ടു​വി​ൽ ജീ​വി​ച്ച നേ​താ​വ്: ചാ​ണ്ടി ഉ​മ്മ​ൻ
Friday, July 26, 2024 6:23 AM IST
ശ​ക്തി​കു​ള​ങ്ങ​ര: ഉ​മ്മ​ൻ​ചാ​ണ്ടി സ​ദാ​സ​മ​യ​വും ആ​ൾ​ക്കൂ​ട്ട​ത്തി​ന് ന​ടു​വി​ൽ ജീ​വി​ച്ച് അ​വ​രി​ൽ നി​ന്ന് ഊ​ർ​ജം സം​ഭ​രി​ച്ച നേ​താ​വാ​ണെ​ന്ന് ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ.

ശ​ക്തി​കു​ള​ങ്ങ​ര കോ​ൺ​ഗ്ര​സ് ഡി​വി​ഷ​ൻ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ൻ​ചാ​ണ്ടി അ​നു​സ്മ​ര​ണ​ം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ക​സ​ന​വും ക​രു​ത​ലും എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി​യ ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ പേ​ര് വി​സ്മ​രി​ക്കാ​ൻ ക​ഴി​യി​ല്ല. വി​ഴി​ഞ്ഞ​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ പേ​ര് പ​രാ​മ​ർ​ശി​ച്ചില്ലെങ്കിലും തുടർന്നു പ്രസംഗിച്ച സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ മ​ഹ​ത്വ​ത്തെ എ​ടു​ത്തു കാ​ട്ടിയതായി അദ്ദേഹം പറഞ്ഞു.


ജോ​സ​ഫ് മ​ണ്ണാ​ച്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി. ​രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, കെ​പി​സി​സി സെ​ക്ര​ട്ട​റി അ​ഡ്വ. പി. ​ജ​ർ​മി​യാ​സ്, യു​ഡി​എ​ഫ് ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വീ​ന​ർ അ​ഡ്വ. ജ​സ്റ്റി​ൻ ജോ​ൺ, കോ​ൺ​ഗ്ര​സ് ച​വ​റ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മേ​ച്ചേ​ഴ​ത്ത് ഗി​രീ​ഷ്, അ​ൽ​ഫോ​ൺ​സ് ഫി​ലി​പ്പ്,

തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്.​എ​ഫ്. യേ​ശു​ദാ​സ്, ശ​ക്തി​കു​ള​ങ്ങ​ര സൗ​ത്ത് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് സ്റ്റാ​ൻ​സി​ലാ​വോ​സ്, കൗ​ൺ​സി​ല​ർ എം. ​സു​മി, ജോ​ൺ​സ​ൺ ജോ​ർ​ജ്, മ​രി​യാ​ൻ, യേ​ശു​ദാ​സ് ആ​ന്‍റ​ണി, ച​ന്ദ്ര​ൻ, ലാ​സ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.