റേ​ഡി​യോ ബെ​ൻ​സി​ഗ​റിന് ദേ​ശീ​യ പു​ര​സ്കാ​രം
Friday, July 26, 2024 6:11 AM IST
കൊ​ല്ലം: കൊ​ല്ലം ആ​സ്ഥാ​ന​മാ​യു​ള്ള ക​മ്യൂ​ണി​റ്റി റേ​ഡി​യോ ബെ​ൻ​സി​ഗ​റി​ന് വീ​ണ്ടും ദേ​ശീ​യ അ​വാ​ർ​ഡ്. 14 വ​ർ​ഷ​ത്തെ പ്ര​ക്ഷേ​പ​ണ ച​രി​ത്ര​ത്തി​നി​ട​യി​ൽ ല​ഭി​ക്കു​ന്ന അ​ഞ്ചാ​മ​ത്തെ ദേ​ശീ​യ അ​വാ​ർ​ഡാ​ണി​ത്.

കേ​ന്ദ്ര​മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വാ​ണ് പ​ത്താം ദേ​ശീ​യ ക​മ്യൂ​ണി​റ്റി റേ​ഡി​യോ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്. "സു​സ്ഥി​ര​ത മോ​ഡ​ൽ അ​വാ​ർ​ഡ്" വി​ഭാ​ഗ​ത്തി​ൽ റേ​ഡി​യോ ബെ​ൻ​സി​ഗ​റി​ന് ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ചു. പ്ര​ധാ​ന​മാ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​മൂ​ഹ​ത്തി​നു വേ​ണ്ടി 2010-ൽ ​കൊ​ല്ല​ത്ത് നി​ന്നാ​ണ് ക​മ്യൂ​ണി​റ്റി റേ​ഡി​യോ പ്ര​ക്ഷേ​പ​ണം ആ​രം​ഭി​ച്ച​ത്.


എ​ന്നാ​ൽ ഇ​ന്ന് ശ്രോ​താ​ക്ക​ളു​ടെ വ​ലി​യ അ​ടി​ത്ത​റ​യു​ണ്ട്. സ​മൂ​ഹ​ത്തി​ന്‍റെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലേ​യും ആ​ൾ​ക്കാ​ർ ക​മ്യൂ​ണി​റ്റി പ്ര​ക്ഷേ​പ​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു. റേ​ഡി​യോ ബെ​ൻ​സി​ഗ​ർ നേ​ര​ത്തേ നി​ര​വ​ധി സം​സ്ഥാ​ന, പ്രാ​ദേ​ശി​ക അ​വാ​ർ​ഡു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്.