പെ​രി​നാ​ട് വെ​ള്ളി​മ​ൺ സാ​ന്ത്വ​നം മെ​റി​റ്റ് അ​വാ​ർ​ഡ് ദാ​നം 28 ന്
Friday, July 26, 2024 6:11 AM IST
കു​ണ്ട​റ: പെ​രി​നാ​ട് വെ​ള്ളി​മ​ൺ സാ​ന്ത്വ​നം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള അ​നു​മോ​ദ​ന​വും വി​വി​ധ മേ​ഖ​ല​യി​ലെ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ലും 28 ന് ​രാ​വി​ലെ 9 .30 ന് ​വെ​ള്ളി​മ​ൺ ഫാ​ഷ​ൻ ടെ​ക്നോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ന​ട​ക്കും.

മു​ൻ മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ൻ മ​ന്ത്രി മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ അ​വാ​ർ​ഡ് വി​ത​ര​ണ​വും നി​ർ​വ​ഹി​ക്കും. സാ​ന്ത്വ​നം പ്ര​സി​ഡ​ന്‍റ് ജി. ​സോ​മ​രാ​ജ​ൻ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.


ബി. ​സ​ന്തോ​ഷ് കു​മാ​ർ, സി​ഡ​ബ്ലി​യു​സി ചെ​യ​ർ​മാ​ൻ സ​നി​ൽ വെ​ള്ളി​മ​ൺ, കേ​ര​ള നി​യ​മ​സ​ഭ റി​ട്ട. സെ​ക്ഷ​ൻ ഓ​ഫീ​സ​ർ ബി. ​ശ്രീ​കു​മാ​ർ, ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് മേ​ഖ​ലാ സെ​ക്ര​ട്ട​റി ബി. ​കു​ഞ്ഞു​മോ​ൻ, സ​ന്തോ​ഷ് വെ​ള്ളി​മ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.