കേ​ര​ള വ​ണി​ക വൈ​ശ്യ​സം​ഘം പൊ​തു​യോ​ഗം ന​ട​ത്തി
Friday, July 26, 2024 6:11 AM IST
പാ​രി​പ്പ​ള്ളി: കേ​ര​ള വ​ണി​ക വൈ​ശ്യ സം​ഘം(​കെ​വി​വി​എ​സ് )മീ​ന​മ്പ​ലം ശാ​ഖ പൊ​തു​യോ​ഗം ന​ട​ത്തി. ക​രി​മ്പാ​ലൂ​ർ എ​സ്എ​ൻ​ഡി പി ​ശാ​ഖാ​ഹാ​ളി​ൽ ന​ട​ന്ന പൊ​തു​യോ​ഗം കെ​വി​വി​എ​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​രാ​മ​ച​ന്ദ്ര​ൻ ചെ​ട്ടി​യാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ശാ​ഖാ പ്ര​സി​ഡ​ന്‍റ് ജെ. ​ശ​ശി​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ല്ലം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ശാ​ഖാ സെ​ക്ര​ട്ട​റി ബാ​ബു​രാ​ജ് പാ​മ്പു​റം റി​പ്പോ​ർ​ട്ടും ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി എ. ​ശി​ഗ​ൻ, മ​ഹി​ളാ ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി സ​ജി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പോ​ഷ​ക സം​ഘ​ട​ന​യാ​യ ചി​ല​മ്പ് ക​ലാ-​സാം​സ്‌​കാ​രി​ക വേ​ദി​യു​ടെ സം​സ്ഥാ​ന ട്ര​ഷ​റ​ർ ആ​യി തെ​ര​ഞ്ഞെ​ടു​ത്ത ബാ​ബു​രാ​ജ് പാ​മ്പു​റം, ആ​ദ്യ​കാ​ല ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ച​ട​ങ്ങി​ൽ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു. കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സി​ൽ മൂ​ന്നാം റാ​ങ്ക് നേ​ടി​യ ആ​ന​ന്ദ് വി​ജ​യ​ൻ, ബോ​ക്സിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണ മെ​ഡ​ൽ നേ​ടി​യ എ​സ്. ഗാ​യ​ത്രി, ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.


ഭാ​ര​വാ​ഹി​ക​ളാ​യി എ​ൻ.​വി. ബി​ജു -പ്ര​സി​ഡ​ന്‍റ്, ആ​ർ.​എ​സ്. പ്രി​യ ല​ക്ഷ്മി - വൈ​സ് പ്ര​സി​ഡ​ന്‍റ്, എ​സ്. ആ​ർ. മ​ണി​ക​ണ്ഠ​ൻ -സെ​ക്ര​ട്ട​റി, വി. ​ആ​ർ രാ​ജു പൂ​ത​ക്കു​ളം-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ബാ​ബു​രാ​ജ് പാ​മ്പു​റം-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.​വ​നി​താ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി പ്രി​യ ല​ക്ഷ്മി -പ്ര​സി​ഡ​ന്‍റ്, എ​സ്. വി​ജ​യ​മ്മ- സെ​ക്ര​ട്ട​റി, സ​ജി​ത -ട്ര​ഷ​റ​ർ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.