കേ​ന്ദ്ര ബ​ജ​റ്റ് : കേ​ര​ള​ത്തോ​ട് അ​വ​ഗ​ണന​യെ​ന്ന് കെ​ടി​യു​സി
Thursday, July 25, 2024 6:15 AM IST
കൊ​ട്ടാ​ര​ക്ക​ര: കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളോ​ട് തി​ക​ഞ്ഞ അ​വ​ഗ​ണ​ന പു​ല​ർ​ത്തു​ന്ന ബ​ജ​റ്റാ​ണ് കേ​ന്ദ്ര മ​ന്ത്രി അ​വ​ത​രി​പ്പി​ച്ച​തെ​ന്ന് കെ​ടി​യു​സി -ബി ​ജി​ല്ലാ ക​മ്മി​റ്റി ആ​രോ​പി​ച്ചു.

എ​യിം​സ്, കേ​ര​ള​ത്തി​ന് പ്ര​ത്യേ​ക പാ​ക്കേ​ജ്, വി​ഴി​ഞ്ഞം പ​ദ്ധ​തി​ക്കാ​യി പാ​ക്കേ​ജ്, കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് ആ​നു​കൂ​ല്യ​ങ്ങ​ൾ, റ​ബ​റി​ന് താ​ങ്ങു​വി​ല, സം​സ്ഥാ​ന​ത്തി​ന്‍റെ വാ​യ്പാ പ​രി​ധി ഉ​യ​ർ​ത്തു​ക തു​ട​ങ്ങി ഒ​രാ​വ​ശ്യ​വും ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യി​ട്ടി​ല്ല.


ചി​ല സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് മാ​ത്രം ആ​നു​കൂ​ല്യ​ങ്ങ​ൾ വാ​രി​ക്കോ​രി ന​ൽ​കു​ക​യാ​യി​രു​ന്നു. കോ​ർ​പ​റേ​റ്റു​ക​ൾ​ക്കൊ​പ്പം നി​ൽ​ക്കു​ന്ന ബ​ജ​റ്റി​നെ ശ​ക്തി​യു​ക്തം എ​തി​ർ​ക്ക​ണ​മെ​ന്ന് കെ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി പെ​രു​ങ്കു​ളം സു​രേ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു.