മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം: ഏ​ക​ദി​ന ശി​ല്പ​ശാ​ല ന​ട​ത്തി
Thursday, July 25, 2024 5:58 AM IST
കൊ​ട്ടാ​ര​ക്ക​ര: മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭാ​ത​ല ഏ​ക​ദി​ന ശി​ല്പ​ശാ​ല കൊ​ട്ടാ​ര​ക്ക​ര ധ​ന്യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​സ്.​ആ​ർ. ര​മേ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ വ​ന​ജ രാ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജേ​ക്ക​ബ് വ​ർ​ഗീ​സ് വ​ട​ക്കേ​ട​ത്ത്, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി പ്ര​ദീ​പ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ഫൈ​സ​ൽ ബ​ഷീ​ർ, ഉ​ണ്ണി കൃ​ഷ്ണ​മേ​നോ​ൻ, സു​ഷ​മ, കൗ​ൺ​സി​ല​ർ​മാ​ർ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ, ഹ​രി​ത ക​ർ​മ​സേ​ന പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പ​ബ്ലി​ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വൈ.​എ​സ്. ബെ​നി​ൻ ജോ​ൺ ന​ഗ​ര​സ​ഭ​യു​ടെ സ്കോ​ർ കാ​ർ​ഡ് അ​വ​ത​രി​പ്പി​ച്ചു.മാ​ലി​ന്യം പ​രി​പാ​ലി​ക്കു​ന്ന​തി​ലെ സ​മ്പൂ​ർ​ണ​ത, സു​സ്ഥി​ര​ത, മ​നോ​ഭാ​വ മാ​റ്റം എ​ന്നീ ല​ക്ഷ്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും കു​ടും​ബ​ശ്രീ ഭാ​ര​വാ​ഹി​ക​ൾ​ക്കും ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ​ക്കും വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ​ക്കു​മാ​യി ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ച​ത്.


തു​ട​ർ​ന്ന് വാ​ർ​ഡ് ത​ല​ത്തി​ലും വി​ദ്യാ​ല​യ​ങ്ങ​ളി​ലും അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളി​ലും ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ, ശു​ചി​ത്വ കൂ​ട്ടാ​യ്മ​ക​ൾ, വീ​ട്ടു​മു​റ്റ സ​ദ​സ് എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും.

കേ​ര​ള ഖ​ര​മാ​ലി​ന്യ പ​രി​പാ​ല​ന പ​ദ്ധ​തി​യു​ടെ കൊ​ല്ലം ജി​ല്ലാ പ്രോ​ജ​ക്ട് മാ​നേ​ജ്മെ​ന്‍റ് യൂ​ണി​റ്റി​ലെ ജി​ല്ലാ ഡെ​പ്യൂ​ട്ടി കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ.​ആ​ർ. ഷ​ബി​ന, സോ​ഷ്യ​ൽ എ​ക്സ്പേ​ർ​ട്ട് രാ​ജേ​ഷ് പൈ, ​ശു​ചി​ത്വ മി​ഷ​ൻ പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഷാ​ന​വാ​സ്, ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ ജി.​എ​സ്. സു​രേ​ഷ് , ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ബി​നു ജോ​ർ​ജ്, ന​ഗ​ര​സ​ഭാ എ​സ്ഡ​ബ്ല്യു എം ​എ​ഞ്ചി​നീ​യ​ർ പി.​എ​സ്. ബി​നി എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.