60 കവല സെന്റ് ജൂഡ് ദേവാലയ തിരുനാൾ
1461414
Wednesday, October 16, 2024 4:56 AM IST
പുൽപ്പള്ളി: ക്രൈസ്റ്റ് നഗർ 60 കവല സെന്റ് ജൂഡ്സ് ദൈവാലയത്തിൽ വിശുദ്ധ യൂദാസദ്ദേവൂസിന്റെ തിരുനാൾ മഹോത്സവം 17 മുതൽ 27 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നവീകരിച്ച ദേവാലയത്തിന്റെ വെഞ്ചരിപ്പ് കർമവും വിശുദ്ധ കുർബാനയും 17ന് വൈകുന്നേരം 4.30ന് കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിയിലിന്റെ മുഖ്യകാർമികത്വത്തിൽ നടക്കും. 18ന് വൈകുന്നേരം നാലിന് ജപമാല, 4.30ന് വിശുദ്ധ കുർബാന, വചനസന്ദേശം, സെമിത്തേരി സന്ദർശനം. 19ന് വൈകുന്നേരം നാലിന് ജപമാല, 4.30ന് തിരുനാൾ കൊടിയേറ്റ്, 4.45ന് വിശുദ്ധ കുർബാന, വചനസന്ദേശം, നൊവേന, വാഹന വെഞ്ചരിപ്പ്, പാച്ചോർ നേർച്ച.
20 മുതൽ 25 വരെ എല്ലാ ദിവസവും വൈകുന്നേരം നാലിന് ജപമാല, 4.30ന് വിശുദ്ധ കുർബാന, വചനസന്ദേശം, നൊവേന, പാച്ചോർനേർച്ച. 26ന് വൈകുന്നേരം അഞ്ചിന് ജപമാല, 5.30ന് വിശുദ്ധ കുർബാന, നൊവേന, വചനസന്ദേശം, ഏഴിന് പ്രദക്ഷിണം, 8.45ന് പരിശുദ്ധ കുർബാനയുടെ ആശീർവാദം, പാച്ചോർ നേർച്ച.
പ്രധാന തിരുനാൾ ദിവസമായ 27ന് രാവിലെ 9.30ന് തിരുനാൾ റാസ, നൊവേന, വചനസന്ദേശം, 12ന് പ്രദക്ഷിണം, 12.50ന് പരിശുദ്ധ കുർബാനയുടെ ആശീർവാദം, ഒന്നിന് ഊട്ടുനേർച്ച എന്നിവയുണ്ടാകും. ഇടവക വികാരി ഫാ. ബിബിൻ കുന്നേൽ ഒഎസ്എച്ച്, ജനറൽ കണ്‍വീനർ ബെന്നി പുത്തൻകണ്ടത്തിൽ, സിബി പൂക്കുന്പേൽ, ബാബു പിണ്ടിക്കാനായിൽ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.