ശാ​സ്ത്ര കൗ​തു​ക​മു​ണ​ർ​ത്തി "വ​ണ്ട​ർ​ലാ​ബു’ മാ​യി ത​രി​യോ​ട് ജി​എ​ൽ​പി സ്കൂ​ൾ
Thursday, October 17, 2024 5:15 AM IST
കാ​വും​മ​ന്ദം: "ശാ​സ്ത്ര വ​ഴി​യി​ലൂ​ടെ വി​ജ്ഞാ​ന​ത്തി​ലേ​ക്ക്’ എ​ന്ന ആ​ശ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​രി​യോ​ട് ജി​എ​ൽ​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​യ പ​രീ​ക്ഷ​ണ ഉ​ത്സ​വം "വ​ണ്ട​ർ​ലാ​ബ്’ വേ​റി​ട്ട അ​നു​ഭ​വ​മാ​യി.

പ്രീ ​പ്രൈ​മ​റി മു​ത​ൽ നാ​ലാം ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ 150 ഓ​ളം വേ​റി​ട്ട പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യ​പ്പോ​ൾ സ്കൂ​ൾ അ​ങ്ക​ണം സ്വ​ത​ന്ത്ര പ​രീ​ക്ഷ​ണ​ശാ​ല​യാ​യി മാ​റി. വി​വി​ധ ക്ലാ​സു​ക​ളി​ലെ പാ​ഠ​ഭാ​ഗ​ങ്ങ​ളി​ൽ വ​രു​ന്ന പ​രീ​ക്ഷ​ണ​ങ്ങ​ളും നി​ത്യ​ജീ​വി​ത​ത്തി​ൽ പ​രി​ച​യ​പ്പെ​ടു​ന്ന​തു​മാ​യ ശാ​സ്ത്ര​പ​രീ​ക്ഷ​ണ​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ൾ സ​ഹ​പാ​ഠി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും മു​ന്പി​ൽ അ​വ​ത​രി​പ്പി​ച്ച​പ്പോ​ൾ ജി​ജ്ഞാ​സ​യു​ടെ​യും അ​ത്ഭു​ത​ത്തി​ന്‍റെ​യും ഒ​രു മാ​യി​ക ലോ​കം തു​റ​ക്ക​പ്പെ​ട്ടു.


ഈ ​വ​ർ​ഷം നൂ​റാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന ത​രി​യോ​ട് ജി​എ​ൽ​പി സ്കൂ​ളി​ലെ ത​ന​ത് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു വ​ണ്ട​ർ​ലാ​ബ്. എ​സ്എം​സി ചെ​യ​ർ​മാ​ൻ ബി. ​സ​ലീം പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മി​സ്ട്ര​സ് ബി​ന്ദു തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ, എം​പി​ടി​എ അം​ഗ​ങ്ങ​ളും മ​റ്റു ര​ക്ഷി​താ​ക്ക​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.