വൈത്തിരി ഉപജില്ലാ സ്കൂൾ കായികമേള തുടങ്ങി
1461417
Wednesday, October 16, 2024 4:56 AM IST
കൽപ്പറ്റ: വൈത്തിരി ഉപജില്ലാ സ്കൂൾ കായികമേള ജില്ലാ സ്റ്റേഡിയത്തിൽ തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ദേശീയ കായികതാരങ്ങൾ അദ്ദേഹത്തിൽനിന്നു ദീപശിഖ ഏറ്റുവാങ്ങി. ഗ്രൗണ്ടിൽ അണിനിരന്ന വെള്ളാർമല സ്കൂൾ വിദ്യാർഥികൾ അതിജീവനത്തിന്റെ സന്ദേശം പകർന്നു.
വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് രേണുക അധ്യക്ഷത വഹിച്ചു. ഉപിജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോയ് വി. സ്കറിയ, തരിയോട് പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി, ബഷീർ, മുഹമ്മദ് ഷാ, ഷമീം ബക്കർ, എൻ.സി. സാജിദ്, നിസാർ കന്പ, മുസ്തഫ, അബ്ദുൾസലാം, സംഘാടക സമിതി കണ്‍വീനർ പി. അബ്ദുൾ ജലീൽ, സാലിഹ് എന്നിവർ പ്രസംഗിച്ചു.
വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിലെ എൻസിസി, എസ്പിസി വിദ്യാർഥികൾ ഫ്ളാഷ് മോബും നൃത്തവും അവതരിപ്പിച്ചു. നാളെയാണ് മേള സമാപനം.