സോയിൽ ഹെൽത്ത് കാർഡ് വിതരണം നടത്തി
1461191
Tuesday, October 15, 2024 1:55 AM IST
പുൽപ്പള്ളി: മുള്ളൻകൊല്ലി കൃഷിഭവന്റെ നേതൃത്വത്തിൽ മികച്ച കർഷകരെ ആദരിച്ചു. സോയിൽ ഹെൽത്ത് കാർഡ് വിതരണം നടത്തി.
ഇതിനു ചേർന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ അധ്യക്ഷത വഹിച്ചു. സോയിൽ ഹെൽത്ത് കാർഡ് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി ആക്കാന്തിരി, ജില്ലാ പഞ്ചായത്തംഗങ്ങളായ ബീന ജോസ്, സുശീല, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മേഴ്സി ബെന്നി, പി.ഡി. സജി, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ ജിസ്റ മുനീർ, ഷൈജു പഞ്ഞിത്തോപ്പിൽ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ മാത്യു കോശി, പഞ്ചായത്തംഗങ്ങളായ കെ.കെ. ചന്ദ്രബാബു, പി.എസ്. കലേഷ്, ജോസ് നെല്ലേടം, അമ്മിണി സന്തോഷ്, ശാലിനി പ്രകാശൻ, ലില്ലി തങ്കച്ചൻ, ജസി സെബാസ്റ്റ്യൻ, പുഷ്പവല്ലി നാരായണൻ, ഷിജോയ് മാപ്ലശേരി, പി.കെ. ജോസ്, ഇ.കെ. രഘു, മഞ്ജു ഷാജി, സുധ നടരാജൻ, ഷിനു കച്ചിറയിൽ, കൃഷി ഓഫീസർ ടി.എസ്. സുമിന എന്നിവർ പ്രസംഗിച്ചു.