എ​യ്ഡ്സ് ബോ​ധ​വ​ത്ക്ക​ര​ണം; മാ​ര​ത്തോ​ണ്‍ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
Thursday, October 17, 2024 5:15 AM IST
ക​ൽ​പ്പ​റ്റ: ആ​രോ​ഗ്യ വ​കു​പ്പ് സം​സ്ഥാ​ന എ​യ്ഡ്സ് ക​ണ്‍​ട്രോ​ൾ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മാ​ര​ത്തോ​ണ്‍ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.

സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് നി​ന്നാ​രം​ഭി​ച്ച മാ​ര​ത്തോ​ണ്‍ ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. മു​ട്ടി​ൽ ഡ​ബ്ല്യു​എം​ഒ ഓ​ർ​ഫ​നേ​ജ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ സ​മാ​പി​ച്ച മാ​ര​ത്തോ​ണി​ൽ വി​വി​ധ കോ​ള​ജു​ക​ളി​ൽ നി​ന്നാ​യി നൂ​റോ​ളം പേ​ർ പ​ങ്കാ​ളി​ക​ളാ​യി.

മ​ത്സ​ര​ത്തി​ൽ ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ക​ൽ​പ്പ​റ്റ ഗ​വ.​എ​ൻ​എം​എ​സ്എം കോ​ള​ജി​ലെ അ​ഭി​ലാ​ഷ് ശ്രീ​ജി​ത്ത് ഒ​ന്നാം സ്ഥാ​ന​വും മാ​ന​ന്ത​വാ​ടി മേ​രി മാ​താ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലെ ഇ.​എ​സ്. ന​ന്ദ​കി​ഷോ​ർ ര​ണ്ടാം സ്ഥാ​ന​വും സു​ൽ​ത്താ​ൻ ബ​ത്തേ​രി അ​ൽ​ഫോ​ൻ​സ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലെ എം. ​ര​മേ​ശ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.


പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ക​ൽ​പ്പ​റ്റ ഫാ​ത്തി​മ മാ​താ സ്കൂ​ൾ ഓ​ഫ് ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​ക​ളാ​യ നി​മ്യ എ​ൽ​ദോ​സ്, ആ​ൻ​ലി​യ ഷ​നോ​ജ്, ലി​യ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. ജി​ല്ലാ എ​യ്ഡ്സ് ക​ണ്‍​ട്രോ​ൾ ഓ​ഫീ​സ​ർ ഡോ. ​പ്രി​യ​സേ​ന​ൻ വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റും വി​ത​ര​ണം ചെ​യ്തു.

പ​രി​പാ​ടി​യി​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി​ജി​പോ​ൾ, ജി​ല്ലാ മാ​സ് മീ​ഡി​യ ഓ​ഫീ​സ​ർ ഹം​സ ഇ​സ്മാ​ലി, ഡെ​പ്യൂ​ട്ടി ജി​ല്ലാ മാ​സ് മീ​ഡി​യ ഓ​ഫീ​സ​ർ കെ. ​മു​ഹ​മ്മ​ദ് മു​സ്ത​ഫ, സോ​ഷ്യ​ൽ വ​ർ​ക്ക് വി​ഭാ​ഗം മേ​ധാ​വി അ​ബ്ദു​ൾ നി​സാ​ർ, ടി​ബി എ​ച്ച്ഐ​വി കോ​ഓ​ർ​ഡി​നേ​റ്റ​ർ വി.​ജെ. ജോ​ണ്‍​സ​ണ്‍, സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് പി.​കെ. സ​ലീം, റ​ജീ​ഷ്, അ​മാ​നു​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.