മു​ള്ള​ൻ​കൊ​ല്ലി ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി എ​ൻ​എ​ബി​എ​ച്ച് നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്നു
Thursday, October 17, 2024 5:15 AM IST
പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് സ​ർ​ക്കാ​ർ മാ​തൃ​കാ ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി എ​ൻ​എ​ബി​എ​ച്ച് നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്നു.

ജി​ല്ലാ​ത​ല​ത്തി​ലും സം​സ്ഥാ​ന​ത​ല​ത്തി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മി​ക​വു​തെ​ളി​ച്ച സ്ഥ​പാ​ന​ത്തി​ൽ ദേ​ശീ​യ​ത​ല അ​സ​സ്‌​ർ ഡോ. ​ജി​തി​ൻ കെ ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ​ന്ദ​ർ​ശി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി. ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​ഹ​രി​ത ജ​യ​രാ​ജ്, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​സി.​വി. ഉ​മ, ക്വാ​ളി​റ്റി നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രാ​യ ഡോ. ​മ​നു വ​ർ​ഗീ​സ്, ഡോ. ​എ​ബി ഫി​ലി​പ്പ്, എ​ൻ​എ​ബി​എ​ച്ച് ഫെ​സി​ലി​റ്റേ​റ്റ​ർ ഡോ. ​ജി​തി​ൻ എം. ​ഔ​സേ​പ്പ് തു​ട​ങ്ങി​യ​വ​ർ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.


ദേ​ശീ​ത​ത​ല പ​രി​ശോ​ധ​ന​യ്ക്ക് മു​ന്പ് ആ​ശു​പ​ത്രി​യി​ൽ ചേ​ർ​ന്ന യോ​ഗം മു​ള്ള​ൻ​കൊ​ല്ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ ഷൈ​ജു പ​ഞ്ഞി​ത്തോ​പ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​ലി​സ​ബ​ത്ത് സൂ​സ​ൻ വ​ർ​ഗീ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ബീ​ന ജോ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ മേ​ഴ്സി ബെ​ന്നി, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ഷി​നു ക​ച്ചി​റ​യി​ൽ, വാ​ർ​ഡ് അം​ഗം മ​ഞ്ജു ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.