പാടശേഖര സമിതികൾക്ക് ഇലക്ട്രിക് മോട്ടോർ നൽകി
1461196
Tuesday, October 15, 2024 1:55 AM IST
പനമരം: ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ വിവിധ പഞ്ചായത്തുകളിലെ പാടശേഖര സമിതികൾക്ക് ഇലക്ട്രിക് മോട്ടോർ നൽകി.
വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വൈസ് പ്രസിഡന്റ് അബ്ദുൾ ഗഫൂർ കാട്ടി നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് മേഴ്സി ബെന്നി അധ്യക്ഷത വഹിച്ച. ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് നിത്യ ബിജുകുമാർ, ഡിവിഷൻ അംഗങ്ങളായ ലൗലി ഷാജു, രജനി ചന്ദ്രൻ, സജേഷ് സെബാസ്റ്റ്യൻ, സെക്രട്ടറി കെ. ഷീബ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ വിനോയ് എന്നിവർ പ്രസംഗിച്ചു.