ഭ​ക്ഷ്യ​വി​ഷ​ര​ഹി​ത വ​യ​നാ​ട് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Thursday, October 17, 2024 5:15 AM IST
പു​ൽ​പ്പ​ള്ളി: ലോ​ക ഭ​ക്ഷ്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യും സം​യു​ക്ത​മാ​യി വ്യാ​പാ​രി​ക​ൾ​ക്കാ​യി പ​രി​ശീ​ല​ന ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ വി​ൽ​പ​ന​യ്ക്കാ​യി അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന​ട​ക്കം കൊ​ണ്ടു​വ​രു​ന്ന പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ർ​ഗ​ങ്ങ​ളും വി​ഷ​ര​ഹി​ത​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യു​ള​ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. കാ​ൻ​സ​ർ അ​ട​ക്ക​മു​ള്ള ഗു​രു​ത​ര​മാ​യ രോ​ഗ​ങ്ങ​ൾ പ​ര​ത്തു​ന്ന രീ​തി​യി​ലു​ള്ള ക​ഠി​ന​മാ​യ വി​ഷാം​ശ​മു​ള്ള ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വാ​ങ്ങി വി​ൽ​ക്കു​ക​യി​ല്ലെ​ന്ന് യോ​ഗം തീ​രു​മാ​നി​ച്ചു.

ജി​ല്ല​യി​ൽ പ്ര​ത്യേ​കി​ച്ച് ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാ​മു​ള്ള വ്യാ​പാ​രി​ക​ൾ തു​ട​ക്ക​ത്തി​ലേ ഇ​ക്കാ​ര്യ​ത്തി​ൽ ശ്ര​ദ്ധാ​ലു​ക്ക​ളാ​യി​രി​ക്കാ​ൻ പ​രി​ശ്ര​മി​ക്ക​ണ​മെ​ന്ന് ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് ഡി​സ്ട്രി​ക്ട് ക​മ്മീ​ഷ​ണ​ർ ബി​ബി മാ​ത്യു യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് പ​റ​ഞ്ഞു. എ​ഫ്എ​സ്എ​സ്എ ട്രെ​യ്ന​ർ സ​ഞ്ചു പീ​റ്റ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.


പ്ര​സി​ഡ​ന്‍റ് മാ​ത്യു മ​ത്താ​യി ആ​തി​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ എ​ഫ്എ​സ്എ​സ്എ ബ​ത്തേ​രി താ​ലൂ​ക്ക് ഓ​ഫീ​സ​ർ രേ​ഷ്മ, കെ,​എ​സ്. അ​ജി​മോ​ൻ, എം.​കെ. ബേ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​സ​ന്ന​കു​മാ​ർ, സി.​വി. ജി​നേ​ഷ്, അ​ജേ​ഷ് കു​മാ​ർ, ശി​വ​ദാ​സ്, മു​ഹ​മ്മ​ദ്, ഹം​സ, ഓ​ഫീ​സ് സെ​ക്ര​ട്ട​റി​മാ​രാ​യ സി​നു, ബെ​ന്നി, മി​ഥു​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.