വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത് ഗു​ഡ്മോ​ണിം​ഗ് ക​ള​ക്ട​ർ സം​വാ​ദ പ​രി​പാ​ടി
Thursday, October 17, 2024 5:15 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ വി​ക​സ​നം, ടൂ​റി​സം, ദു​ര​ന്ത നി​വ​രാ​ണ മേ​ഖ​ല​ക​ളി​ലെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത് ഗു​ഡ്മോ​ണിം​ഗ് ക​ള​ക്ട​ർ സം​വാ​ദ പ​രി​പാ​ടി​യി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ.

ജി​ല്ലാ ക​ള​ക്ട​റു​ടെ ചേ​ന്പ​റി​ൽ ന​ട​ന്ന സം​വാ​ദ പ​രി​പാ​ടി​യി​ൽ പു​ൽ​പ്പ​ള്ളി പ​ഴ​ശി​രാ​ജ കോ​ള​ജി​ലെ ജേ​ർ​ണ​ലി​സം വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള 15 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.

ജി​ല്ല​യു​ടെ വി​ക​സ​നം, വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ദു​ര​ന്ത​നി​വാ​ര​ണം, മ​ത്സ​ര പ​രീ​ക്ഷ ത​യാ​റെ​ടു​പ്പു​ക​ൾ, മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ എ​ന്നീ വി​ഷ​യ​ങ്ങ​ൾ ഉ​ൾ​ച്ചേ​ർ​ന്ന ക്രി​യാ​ത്മ​ക​മാ​യ ച​ർ​ച്ച​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളും ജി​ല്ലാ ക​ള​ക്ട​റും ത​മ്മി​ൽ ന​ട​ത്തി​യ​ത്. ജി​ല്ല​യി​ലെ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് ചെ​റു​കി​ട സം​രം​ഭ​ത്തി​ലൂ​ടെ അ​തി​ജീ​വ​നം ന​ട​ത്തു​ന്ന​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കും.


മ​ത്സ​ര പ​രീ​ക്ഷ​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ല​ക്ഷ്യം കൈ​വ​രി​ക്കാ​ൻ നി​ര​ന്ത​ര പ്ര​യ​ത്നം ന​ട​ത്ത​ണ​മെ​ന്നും സാ​ഹ​ച​ര്യ​ങ്ങ​ളെ അ​നു​കൂ​ല​മാ​ക്കി മി​ക​ച്ച നേ​ട്ടം ക​ര​സ്ഥ​മാ​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ നി​ര​ന്ത​ര ശ്ര​മം ന​ട​ത്ത​ണ​മെ​ന്നും ക​ള​ക്ട​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.