ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധി​പ്പി​ച്ച​ത് വെ​ല്ലു​വി​ളി​യെ​ന്ന്
Wednesday, October 16, 2024 4:59 AM IST
ക​ൽ​പ്പ​റ്റ: വ​നം വ​കു​പ്പി​നു കീ​ഴി​ലു​ള്ള ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലെ പ്ര​വേ​ശ​ന ഫീ​സ് കു​ത്ത​നെ വ​ർ​ധി​പ്പി​ച്ച​ത് സ​ഞ്ചാ​രി​ക​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് വ​യ​നാ​ട് അ​ഡ്വ​ഞ്ച​ർ ടൂ​റി​സം സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം ആ​രോ​പി​ച്ചു.

പു​തു​ക്കി​യ നി​ര​ക്ക​നു​സ​രി​ച്ച് കു​റു​വ ദ്വീ​പി​ൽ പ്ര​വേ​ശ​ന​ത്തി​ന് മു​തി​ർ​ന്ന​യാ​ളു​ക​ൾ 220 രൂ​പ വീ​തം ന​ൽ​ക​ണം. ചെ​ന്പ്ര ട്ര​ക്കിം​ഗി​നു അ​ഞ്ചു​പേ​ര​ട​ങ്ങു​ന്ന സം​ഘം ന​ൽ​കേ​ണ്ട ഫീ​സ് 1,750 രൂ​പ​യി​ൽ​നി​ന്ന് 5,000 രൂ​പ​യാ​ക്കി.

മ​റ്റ് ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലും ഫീ​സ് ഗ​ണ്യ​മാ​യി കൂ​ട്ടി. ഇ​ത് അ​നീ​തി​യാ​ണ്. ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധ​വ് പു​നഃ​പ​രി​ശോ​ധി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​ത്തി​നു നേ​തൃ​ത്വം ന​ൽ​കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. പ്ര​സി​ഡ​ന്‍റ് പി.​ഇ. ഷം​സു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


സി.​എ. അ​രു​ണ്‍​ദേ​വ്, ഷാ​ജി പോ​ൾ, ഷി​ജി സ​ദാ​ന​ന്ദ​ൻ, റെ​നി​ൽ മാ​ത്യു, റ​ഊ​ഫ് ഒ​ലി​വ്സ്, റം​ല ഹം​സ, വൈ​ശാ​ഖ്, ഉ​സ്മാ​ൻ മ​ദാ​രി, മു​ബ​ഷി​ർ, ശ്യാം ​ക​ൽ​പ്പ​റ്റ, പി. ​ജു​ബൈ​ർ, പി. ​ഹാ​രി​സ് പ്ര​ജീ​ഷ് വെ​ണ്ണി​യോ​ട്, വി. ​നി​സാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.