തിരുനാൾ‌
Thursday, October 17, 2024 5:19 AM IST
വെ​ണ്ണി​യോ​ട് മ​ദ​ർ തെ​രേ​സാ തീ​ർ​ഥാ​ട​ന കേ​ന്ദ്രം

വെ​ണ്ണി​യോ​ട്: വി​ശു​ദ്ധ മ​ദ​ർ തെ​രേ​സാ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ 21-ാം വാ​ർ​ഷി​ക തി​രു​നാ​ൾ നാ​ളെ മു​ത​ൽ 18 വ​രെ ആ​ഘോ​ഷി​ക്കും. നാ​ളെ വൈ​കു​ന്നേ​രം 3.45ന് ​വി​കാ​രി ഫാ. ​മൈ​ക്കി​ൾ വ​ട​ക്കേ​മു​ള​ഞ്ഞ​നാ​ൽ കൊ​ടി​യേ​റ്റും.

നാ​ലി​ന് ആ​രാ​ധ​ന, ജ​പ​മാ​ല. 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന, തി​രു​ശേ​ഷി​പ്പു​വ​ണ​ക്കം. 19ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ആ​രാ​ധ​ന, ജ​പ​മാ​ല. 4.30ന് ​ദ്വാ​ര​ക സി​യോ​ൻ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ.​ജി​ന്‍റോ ത​ട്ടു​പ​റ​ന്പി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന, തി​രു​ശേ​ഷി​പ്പു​വ​ണ​ക്കം.

20ന് ​രാ​വി​ലെ 9.30ന് ​മാ​ന​ന്ത​വാ​ടി രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ അ​ല​ക്സ് താ​രാ​മം​ഗ​ല​ത്തി​നു സ്വീ​ക​ര​ണം. 10ന് ​മാ​ർ അ​ല​ക്സ് താ​രാ​മം​ഗ​ല​ത്തി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, ജ​ന​പ​മാ​ല പ്ര​ദ​ക്ഷി​ണം, വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം, തി​രു​ശേ​ഷി​പ്പു​വ​ണ​ക്കം,സ്നേ​ഹ​വി​രു​ന്ന്, കൊ​ടി​യി​റ​ക്ക​ൽ.

പു​തി​യി​ടം വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ ക​പ്പേ​ള​യി​ൽ

പ​യ്യ​ന്പ​ള്ളി: സെ​ന്‍റ് കാ​ത​റി​ൻ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​നു കീ​ഴി​ൽ പു​തി​യി​ട​ത്തു​ള്ള വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ ക​പ്പേ​ള​യി​ൽ തി​രു​നാ​ൾ 20 മു​ത​ൽ 28 വ​രെ ആ​ഘോ​ഷി​ക്കും. 20ന് ​വൈ​കു​ന്നേ​രം 4.15ന് ​വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ഏ​ലം​കു​ന്നേ​ൽ കൊ​ടി​യേ​റ്റും. 4.20ന് ​ജ​പ​മാ​ല. അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന.21 മു​ത​ൽ 26 വ​രെ വൈ​കു​ന്നേ​രം 4.20ന് ​ജ​പ​മാ​ല.


അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന. ഈ ​ദി​വ​സ​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം കൊ​യി​ലേ​രി സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി വി​കാ​രി ഫാ. ​വ​ർ​ഗീ​സ് മ​റ്റ​മ​ന, പ​യ്യ​ന്പ​ള്ളി സെ​ന്‍റ് കാ​ത​റി​ൻ​സ് ഫൊ​റോ​ന പ​ള്ളി അ​സി. വി​കാ​രി ഫാ. ​ജൂ​ഡ് വ​ട്ട​ക്കു​ന്നേ​ൽ, മൊ​ത​ക്ക​ര ഹോ​ളി ഫെ​യ്സ് പ​ള്ളി വി​കാ​രി ഫാ. ​ടോ​ണി ഏ​ലം​കു​ന്നേ​ൽ, ഭ​ദ്രാ​വ​തി രൂ​പ​ത​യി​ലെ കൊ​പ്പ സെ​ന്‍റ് നോ​ബ​ർ​ട്ട് പ​ള്ളി വി​കാ​രി ഫാ. ​ബാ​ബു പൂ​ച്ചാ​ലി​ക്ക​ള​ത്തി​ൽ, കെ​സി​വൈ​എം മാ​ന​ന്ത​വാ​ടി രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​സാ​ന്‍റോ അ​ന്പ​ല​ത്ത​റ, ക​മ്മ​ന ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി വി​കാ​രി ഫാ. ​കു​ര്യ​ൻ വാ​ഴ​യി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​രാ​കും.

തി​രു​നാ​ൾ ദി​ന​മാ​യ 27ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് നേ​ർ​ച്ച​കാ​ഴ്ച​ക​ൾ. 4.20ന് ​ജ​പ​മാ​ല. അ​ഞ്ചി​ന് മാ​ന​ന്ത​വാ​ടി രൂ​പ​ത പ്രൊ​ക്യു​റേ​റ്റ​ർ ഫാ. ​ജോ​സ് കൊ​ച്ച​റ​യ്ക്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന, ല​ദീ​ഞ്ഞ്. 6.30ന് ​കൊ​യി​ലേ​രി ടൗ​ണി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം, മേ​ള​ക്കാ​ഴ്ച​ക​ൾ.

പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 28ന് ​രാ​വി​ലെ 8.30ന് ​നേ​ർ​ച്ച​കാ​ഴ്ച​ക​ൾ. 9.30ന് ​ജ​പ​മാ​ല. 10ന് ​പ​ട്ടാ​ണി​ക്കൂ​പ്പ് ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് പ​ള്ളി വി​കാ​രി ഫാ. ​ജോ​ണ്‍ പു​തു​ക്കു​ള​ത്തി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന, ല​ദീ​ഞ്ഞ്. 12ന് ​പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം, മേ​ള​ക്കാ​ഴ്ച​ക​ൾ, നേ​ർ​ച്ച​ഭ​ക്ഷ​ണം, കൊ​ടി​യി​റ​ക്ക​ൽ.