മെ​ത്താ​ഫി​റ്റാ​മി​നു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ
Thursday, October 17, 2024 5:19 AM IST
ക​ൽ​പ്പ​റ്റ: കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 53.900 ഗ്രാം ​മെ​ത്താ​ഫി​റ്റാ​മി​നു​മാ​യി യു​വാ​വ് പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് ഫ​റോ​ക്ക് മ​ണ​ന്ത​ല പ​ട​ന്ന ചെ​ന്പ്ര​യി​ൽ മു​ഹ​മ്മ​ദ് ആ​ഷി​ഖി​നെ​യാ​ണ്(29)​എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റു​ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം ബം​ഗ​ളൂ​രു​വി​ൽ നി​ന്നു വ​രി​ക​യാ​യി​രു​ന്ന കാ​റി​ൽ മു​ത്ത​ങ്ങ എ​ക്സൈ​സ് ചെ​ക്പോ​സ്റ്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മാ​ര​ക ഇ​നം മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്.


എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​ജെ. സ​ന്തോ​ഷ്, അ​സി​സ്റ്റ​ന്‍റ് ഇ​ൻ​സ്പെ​ക്ട​ർ പി.​ടി. സ​ജി​മോ​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ എ.​എ​സ്. അ​നീ​ഷ്, പി.​ആ​ർ. വി​നോ​ദ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എം.​എം. ബി​നു, വി.​കെ. വൈ​ശാ​ഖ്, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​പി. സി​ബി​ജ, കെ.​ഇ. ഷൈ​നി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് കാ​ർ പ​രി​ശോ​ധി​ച്ച​ത്.