പ്രി​യ​ങ്കാ​ഗാ​ന്ധി അ​ഞ്ചു​ല​ക്ഷ​ത്തി​ലേ​റെ വോ​ട്ടു​ക​ൾ​ക്ക് വി​ജ​യി​ക്കും: രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ
Thursday, October 17, 2024 5:15 AM IST
ക​ൽ​പ്പ​റ്റ: പ്രി​യ​ങ്കാ​ഗാ​ന്ധി അ​ഞ്ചു​ല​ക്ഷ​ത്തി​ലേ​റെ വോ​ട്ടു​ക​ൾ​ക്ക് വി​ജ​യി​ക്കു​മെ​ന്നും എ​തി​രാ​ളി​ക​ളാ​യ ര​ണ്ട് മു​ന്ന​ണി​ക്കും അ​നു​കൂ​ല​മാ​യ ഒ​രു സാ​ഹ​ച​ര്യ​വും വ​യ​നാ​ട്ടി​ൽ നി​ല​നി​ൽ​ക്കു​ന്നി​ല്ലെ​ന്നും രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി.

തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ​കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സി​ൽ ചേ​ർ​ന്ന ജ​ന​റ​ൽ ബോ​ഡി​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​യ​നാ​ടി​നെ സം​ബ​ന്ധി​ച്ച് എ​തി​രാ​ളി​ക​ൾ ദു​ർ​ബ​ല​രാ​ണ്. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു പോ​രാ​ട്ട​മാ​ണെ​ന്നും അ​ത് നി​സാ​ര​വ​ത്ക​രി​ക്കാ​ൻ ത​യാ​റ​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ദേ​ശീ​യ​മാ​യാ​ലും കേ​ര​ള​ത്തി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി​യാ​ലും യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യ അ​വ​സ്ഥ​യാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ കെ. ​സു​രേ​ന്ദ്ര​ൻ രാ​ഹു​ൽ​ഗാ​ന്ധി​യെ തോ​ൽ​പ്പി​ക്കു​മെ​ന്ന് പ​റ​ഞ്ഞു വ​ന്നി​ട്ട് കെ​ട്ടി​വ​ച്ച കാ​ശു​പോ​യി​ട്ടാ​ണ് ചു​ര​മി​റ​ങ്ങി​യ​ത്.

ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തെ തു​ട​ർ​ന്ന് മോ​ദി ഇ​വി​ടെ വ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് കു​റെ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി. എ​ന്നാ​ൽ ഒ​രു സ​ഹാ​യ​വും ന​ൽ​കി​യി​ല്ല. വ​യ​നാ​ട്ടി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്പോ​ൾ ദു​ര​ന്ത​ത്തെ മ​റ​ന്ന് മു​ന്നോ​ട്ടു​പോ​കാ​നാ​വി​ല്ല. പ്ര​ധാ​ന​മ​ന്ത്രി പോ​കാ​ത്ത സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കൊ​ടു​ത്ത ആ​നു​കൂ​ല്യ​ങ്ങ​ൾ പോ​ലും ഇ​വി​ടെ വ​ന്ന് നേ​രി​ട്ടു ക​ണ്ടി​ട്ടും ന​ൽ​കി​യി​ല്ലെ​ന്നും ഉ​ണ്ണി​ത്താ​ൻ പ​റ​ഞ്ഞു.


ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ, ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, പി.​കെ. ജ​യ​ല​ക്ഷ്മി, കെ.​എ​ൽ. പൗ​ലോ​സ്, കെ.​കെ. വി​ശ്വ​നാ​ഥ​ൻ, ടി.​ജെ. ഐ​സ​ക്ക്, എ​ൻ.​കെ. വ​ർ​ഗീ​സ്, പി.​പി. ആ​ലി, കെ.​ഇ. വി​ന​യ​ൻ, വി.​എ. മ​ജീ​ദ്, കെ.​വി. പോ​ക്ക​ർ​ഹാ​ജി, പി.​ടി. ഗോ​പാ​ല​ക്കു​റു​പ്പ്, എ. ​പ്ര​ഭാ​ക​ര​ൻ, ഒ.​വി. അ​പ്പ​ച്ച​ൻ, എം.​എ. ജോ​സ​ഫ്,

എ​ൻ.​എം. വി​ജ​യ​ൻ, എം.​ജി. ബി​ജു, ബി​നു തോ​മ​സ്, പി. ​ശോ​ഭ​ന​കു​മാ​രി, മോ​യി​ൻ ക​ട​വ​ൻ, ജി. ​വി​ജ​യ​മ്മ, ക​മ്മ​ന മോ​ഹ​ന​ൻ, എം. ​വേ​ണു​ഗോ​പാ​ൽ, ചി​ന്ന​മ്മ ജോ​സ്, എ​ട​ക്ക​ൽ മോ​ഹ​ന​ൻ, എ​ൻ.​സി. കൃ​ഷ്ണ​കു​മാ​ർ, പി.​ഡി. സ​ജി, എ​ൻ.​യു. ഉ​ല​ഹ​ന്നാ​ൻ,

ഡി.​പി. രാ​ജ​ശേ​ഖ​ര​ൻ, എം.​പി. ന​ജീ​ബ് ക​ര​ണി, ബീ​ന ജോ​സ്, പി.​വി. ജോ​ർ​ജ്, പി. ​വി​നോ​ദ്കു​മാ​ർ, നി​സി അ​ഹ​മ്മ​ദ്, ഒ.​ആ​ർ. ര​ഘു, വ​ർ​ഗീ​സ് മു​രി​യ​ങ്കാ​വി​ൽ, എ.​എം. നി​ശാ​ന്ത്, ബി. ​സു​രേ​ഷ് ബാ​ബു, ഉ​മ്മ​ർ കു​ണ്ടാ​ട്ടി​ൽ, പോ​ൾ​സ​ണ്‍ കൂ​വ​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.