ഡോ. യൂസഫ് നദ്വിക്ക് ശൈഖ് മുഹമ്മദ് ബ്നു റാഷിദ് ആലു മക്തൂം അവാർഡ്
1461188
Tuesday, October 15, 2024 1:55 AM IST
കൽപ്പറ്റ: പണ്ഡിതനും ഗ്രന്ഥകാരനും മുട്ടിൽ ഡബ്യുഎംഒ കോളജ് അറബിക് വിഭാഗം അസി. പ്രഫസറുമായ ഡോ. യൂസഫ് നദ്വിക്ക് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബ്നു റാഷിദ് ആലു മക്തൂമിന്റെ നാമധേയത്തിലുള്ള അവാർഡ് ലഭിച്ചു.
ഇന്റർനാഷണൽ കൗണ്‍സിൽ ഫോർ അറബിക് ലാംഗ്വേജിന്റെ നേതൃത്വത്തിൽ ദുബായിൽ നടന്ന ത്രിദിന ഇന്റർനാഷണൽ അറബിക് കോണ്‍ഫറൻസിൽ അവതരിപ്പിച്ച പ്രബന്ധമാണ് അദ്ദേഹത്തെ പുരസ്കരാത്തിന് അർഹനാക്കിയത്. "ഇന്ത്യയിലെ അറബിക് പിയർ റിവ്യൂഡ് റിസേർച്ച് ജേണലുകൾ അറബിക് ഗവേഷണ രംഗത്ത് ചെലുത്തിയ സ്വാധീനങ്ങൾ’ എന്ന വിഷയത്തിലായിരുന്നു ഡോ. യൂസഫ് നദ്വിയുടെ പ്രബന്ധം. 1000 ഡോളർ കാഷ് അവാർഡും പ്രശസ്തി പത്രവും കോണ്‍ഫറൻസിൻറെ സമാപന സെഷനിൽ ഡോ. യൂസഫ് നദ്വി ഏറ്റുവാങ്ങി.