റാങ്ക് ജേത്രിയെ ആദരിച്ചു
1461415
Wednesday, October 16, 2024 4:56 AM IST
കാവുംമന്ദം: കാലിക്കട്ട് യൂണിവേഴ്സിറ്റി എംഎസ്ഡബ്ല്യു പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ കാവുംമന്ദം കാലിക്കുനി മഞ്ചപ്പുള്ളി എം.എ. നഹ്ഷാനയെ യൂത്ത് ലീഗ് യൂണിറ്റ് കമ്മിറ്റി ആദരിച്ചു.
പ്രസിഡന്റ് എം.പി. ഹഫീസലി അധ്യക്ഷത വഹിച്ചു. തരിയോട് പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി മെമന്റോ നൽകി. സഹീറുദ്ദീൻ പള്ളിമാലിൽ, കെ.പി. സബീർ അലി, എം.കെ. റഊഫ്, കെ.പി. ഇസ്ഹാഖ്, ഉസ്മാൻ മഞ്ചപ്പുള്ളി, ജലീൽ തയ്യിൽ,
ഹൈദർ ഗസീബ്, എം.എ. ഫൈസൽ, എം.എ. സുഫൈൽ എന്നിവർ പങ്കെടുത്തു. മഞ്ചപ്പുള്ളി അഷ്റഫ്-റംല ദന്പതികളുടെ മകളാണ് നഹ്ഷാന. പെരിന്തൽമണ്ണ എസ്എൻഡിപി വൈഎസ് എസ് കോളജിലായിരുന്നു ബിരുദാനന്തര ബിരുദ പഠനം.